11 Jun 2022 12:04 PM IST
Summary
വാഷിംഗടണ്‍: കോവിഡിന്റെ വിവിധ തരംഗങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് കാഴ്ച്ചവച്ചതായി യുഎസ് ട്രഷറി കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ രണ്ടാം തരംഗത്തില്‍ 2021 മധ്യത്തോടെ വളര്‍ച്ചയെ കാര്യമായി ബാധിച്ചു. ഇത് സാമ്പത്തിക വീണ്ടെടുപ്പ് മന്ദഗതിയിലാക്കയതായും ട്രഷറി പുറത്തുവിട്ട അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 44 ശതമാനവും പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്. 2020 ല്‍ ഏഴ് ശതമാനം ചുരുങ്ങിയതിന് ശേഷം, 2021 ന്റെ രണ്ടാം പാദത്തില്‍ എട്ട് ശതമാനം […]
വാഷിംഗടണ്‍: കോവിഡിന്റെ വിവിധ തരംഗങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് കാഴ്ച്ചവച്ചതായി യുഎസ് ട്രഷറി കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ രണ്ടാം തരംഗത്തില്‍ 2021 മധ്യത്തോടെ വളര്‍ച്ചയെ കാര്യമായി ബാധിച്ചു. ഇത് സാമ്പത്തിക വീണ്ടെടുപ്പ് മന്ദഗതിയിലാക്കയതായും ട്രഷറി പുറത്തുവിട്ട അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 44 ശതമാനവും പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്. 2020 ല്‍ ഏഴ് ശതമാനം ചുരുങ്ങിയതിന് ശേഷം, 2021 ന്റെ രണ്ടാം പാദത്തില്‍ എട്ട് ശതമാനം വളര്‍ച്ചയോടെ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് ഉത്പാദനം തിരിച്ചെത്തി.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മുതല്‍ മൂന്നാം തരംഗം ഒമിക്രോണ്‍ വകഭേദത്തോടെയാണ് ആരംഭിച്ചത്. എല്ലാം ഡെല്‍റ്റ വകഭേദത്തെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ മരണ സംഖ്യയും സാമ്പത്തിക തകര്‍ച്ചയും പരിമിതപ്പെടുത്തിയിരുന്നു.
2021 ലെ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാര്യമായ ധനസഹായമാണ് സമ്പദ്വ്യവസ്ഥയ്ക്ക് നല്‍കുന്നത്. അത് തുടര്‍ന്നുകൊണ്ടിരിക്കുന്നുമുണ്ട്. ട്രഷറിയുടെ കണക്കനുസരിച്ച്,
2020 മെയ് മുതല്‍ റിസര്‍വ് ബാങ്ക് അതിന്റെ പ്രധാന പോളിസി നിരക്കുകള്‍ നാല് ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയോടെ വൈറസ് വ്യാപനത്തിനിടയിലും സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ തയ്യാറാക്കിയ പണലഭ്യത നടപടികള്‍ ക്രമേണ കുറച്ച് തുടങ്ങി.
2004 ന് ശേഷമുള്ള ആദ്യത്തെ മിച്ചം, 2020 ലാണ് ജിഡിപിയുടെ 1.3 ശതമാനം കറണ്ട് അക്കൗണ്ട് മിച്ചം രേഖപ്പെടുത്തിയത്. 2021 ല്‍ ജിഡിപിയുടെ 1.1 ശതമാനം കറന്റ് അക്കൗണ്ട് കമ്മിയിലേക്ക് ഇന്ത്യ തിരിച്ചെത്തിയിരുന്നു. രാജ്യത്തിന്റെ വ്യാപാരക്കമ്മിയിലെ കുത്തനെയുള്ള തകര്‍ച്ചയാണ് കറന്റ് അക്കൗണ്ട് കമ്മിയിലേക്ക് ഇന്ത്യ തിരിച്ചുവരാന്‍ കാരണമായത്. ഇത് മുന്‍വര്‍ഷത്തെ 95 ബില്യണ്‍ ഡോളറില്‍ നിന്ന് 2021ല്‍ 177 ബില്യണ്‍ ഡോളറായി വര്‍ധിച്ചു.
2021 ന്റെ രണ്ടാം പകുതിയില്‍ ചരക്ക് ഇറക്കുമതി കുത്തനെ ഉയര്‍ന്നു. സാമ്പത്തിക വീണ്ടെടുപ്പിനും ചരക്ക് വിലകള്‍, പ്രത്യേകിച്ച് ഊര്‍ജ്ജ വിലകള്‍ വര്‍ദ്ധന കാരണമായി. പ്രതിവര്‍ഷം 54 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2021ല്‍ ഇന്ത്യയുടെ കയറ്റുമതിയും ഉയര്‍ന്നു, ഇറക്കുമതിയേക്കാള്‍ കുറഞ്ഞ നിരക്കിലാണെങ്കിലും 43 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ സേവന വ്യാപാര മിച്ചവും (ജിഡിപിയുടെ 3.3 ശതമാനം) വരുമാന മിച്ചവും (ജിഡിപിയുടെ 1.3 ശതമാനം) വലിയതോതിലുള്ള ചരക്ക് വ്യാപാര കമ്മി ഭാഗികമായി നികത്തുന്നു. അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാര മിച്ചം കഴിഞ്ഞ വര്‍ഷം ഗണ്യമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
2013 നും 2020 നും ഇടയില്‍, ഇന്ത്യ യുഎസുമായി ഏകദേശം 30 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി ചരക്ക് സേവന വ്യാപാര മിച്ചമാണ് സാധ്യമായത്. 2021ല്‍, ചരക്ക് സേവന വ്യാപാര മിച്ചം 45 ബില്യണ്‍ ഡോളറിലെത്തി. 2020 ഡിസംബര്‍ വരെയുള്ള നാല് പാദങ്ങളില്‍ 34 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്നാണ് വര്‍ധന.
ഇന്ത്യയുടെ ഉഭയകക്ഷി ചരക്ക് വ്യാപാര മിച്ചം 37 ശതമാനം ഉയര്‍ന്ന് 33 ബില്യണ്‍ ഡോളറിലെത്തി. അതേസമയം ഉഭയകക്ഷി സേവനങ്ങളുടെ മിച്ചം 29 ശതമാനം വര്‍ധിച്ച് 2021ല്‍ 12 ബില്യണ്‍ ഡോളറായി.