Summary
ഡെല്‍ഹി: എട്ട് പ്രധാന അടിസ്ഥാനസൗകര്യ മേഖലകളിലെ ഉത്പാദനം ഈ വര്‍ഷം ജൂണില്‍ 12.7 ശതമാനമായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷം ഇതേ മാസത്തിൽ ഇത് 9.4 ശതമാനമായിരുന്നു. എന്നാൽ, 2022 മെയ് മാസത്തിലാകട്ടെ കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, വളം, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ എട്ട് അടിസ്ഥാന മേഖലകളിലെ ഉത്പാദന വളര്‍ച്ച 19.3 ശതമാനമായിരുന്നു. ജൂണില്‍ കല്‍ക്കരി, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സിമെന്റ്, വൈദ്യുതി എന്നിവയുടെ ഉത്പാദനം യഥാക്രമം 31.1 […]
ഡെല്‍ഹി: എട്ട് പ്രധാന അടിസ്ഥാനസൗകര്യ മേഖലകളിലെ ഉത്പാദനം ഈ വര്‍ഷം ജൂണില്‍ 12.7 ശതമാനമായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷം ഇതേ മാസത്തിൽ ഇത് 9.4 ശതമാനമായിരുന്നു.
എന്നാൽ, 2022 മെയ് മാസത്തിലാകട്ടെ കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, വളം, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ എട്ട് അടിസ്ഥാന മേഖലകളിലെ ഉത്പാദന വളര്‍ച്ച 19.3 ശതമാനമായിരുന്നു.
ജൂണില്‍ കല്‍ക്കരി, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സിമെന്റ്, വൈദ്യുതി എന്നിവയുടെ ഉത്പാദനം യഥാക്രമം 31.1 ശതമാനം, 15.1 ശതമാനം, 8.2 ശതമാനം, 19.4 ശതമാനം, 15.5 ശതമാനം എന്നിങ്ങനെയായിരുന്നു.
എന്നാല്‍, ക്രൂഡോയില്‍ ഉത്പാദനം 1.7 ശതമാനം കുറഞ്ഞു. കൂടാതെ, പ്രകൃതി വാതകം, സ്റ്റീല്‍ എന്നിവയുടെ വളര്‍ച്ച നിരക്ക് യഥാക്രമം 1.2 ശതമാനം, 3.3 ശതമാനം എന്നിങ്ങനെയും കുറഞ്ഞു.
മൊത്തത്തില്‍ 2022-23 വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ എട്ട് മേഖലകളിലെ ഉത്പാദനം 13.7 ശതമാനമാണ് ഉയര്‍ന്നത്. ഇത് 2021-22 ലെ ഇതേ കാലയളവിലെ ഉത്പാദനത്തേക്കാള്‍ 26 ശതമാനം കുറവാണ്.
കല്‍ക്കരി, സിമന്റ്, റിഫൈനറി ഉത്പന്നങ്ങള്‍, വൈദ്യുതി ഉത്പാദനം എന്നിവ ജൂണില്‍ ഇരട്ട അക്ക വളര്‍ച്ച കാണിച്ചിട്ടുണ്ട്. സ്റ്റീല്‍, പ്രകൃതി വാതകം എന്നിവയുടെ വര്‍ദ്ധനവാണ് ഇക്കാലയളവില്‍ കുറവ് കാണിച്ചതെന്ന് കണക്കുകളെക്കുറിച്ച് ഇക്ര ചീഫ് ഇക്കണോമിസ്റ്റ് അദിതി നായര്‍ പറഞ്ഞു.