image

2 May 2025 9:34 AM IST

Economy

യുഎസുമായി വ്യാപാര ചര്‍ച്ച; ചൈന വിഷമ വൃത്തത്തില്‍

MyFin Desk

യുഎസുമായി വ്യാപാര ചര്‍ച്ച;   ചൈന വിഷമ വൃത്തത്തില്‍
X

Summary

  • ചര്‍ച്ച വേണമോ വേണ്ടയോ എന്നതില്‍ തീരുമാനമായില്ല
  • യുഎസ് തെറ്റായ രീതികള്‍ തിരുത്തണമെന്നും ചൈന


യുഎസുമായി വ്യാപാര ചര്‍ച്ചകള്‍ ആരംഭിക്കേണ്ടതുണ്ടോ എന്നത് വിലയിരുത്തുകയാണെന്ന് ചൈന.താരിഫ് വിഷയത്തില്‍ ബെയ്ജിംഗുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള പ്രതീക്ഷ യുഎസ് നിരവധി തവണ പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ പ്രതികരണം. എന്നാല്‍ ഇതില്‍ ഒരു തീരുമാനത്തിലെത്താന്‍ അവര്‍ക്കായിട്ടില്ല.

താരിഫ്, വ്യാപാര യുദ്ധങ്ങള്‍ അമേരിക്ക ഏകപക്ഷീയമായി ആരംഭിച്ചതാണ്. ചര്‍ച്ചകള്‍ നടത്താന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ അവര്‍ ആത്മാര്‍ത്ഥത പ്രകടിപ്പിക്കണം. തെറ്റായ രീതികള്‍ തിരുത്തുകയും വേണം. ഏകപക്ഷീയമായ താരിഫ് പ്രഖ്യാപനങ്ങള്‍ പിന്‍വലിക്കുകയും വേണം-വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് കയറ്റുമതിക്ക് 145 ശതമാനം തീരുവ ചുമത്തി. ചില ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 245 ശതമാനം തീരുവ ചുമത്തിയതായി വൈറ്റ് ഹൗസ് പിന്നീട് അറിയിച്ചു. അമേരിക്കന്‍ കയറ്റുമതിക്ക് 125 ശതമാനം തീരുവ ചുമത്തി ബെയ്ജിംഗ് തിരിച്ചടിച്ചു.

ചര്‍ച്ചകള്‍ തുടരുകയാണെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് തന്നോട് സംസാരിച്ചുവെന്നും ട്രംപ് പറഞ്ഞു. രണ്ട് പ്രസിഡന്റുമാരും തമ്മില്‍ അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.