image

28 Sept 2023 5:30 PM IST

Economy

കടത്തിന്റെ അനുപാതം കൂടുന്നു; ചൈനീസ് ബാങ്കുകള്‍ക്ക് മുന്നറിയിപ്പ്

MyFin Desk

debt ratio increases warning to chinese banks
X

Summary

  • ചൈനീസ് ബാങ്കുകളുടെ വരുമാനം ഇടിയും
  • ചൈനീസ് നടപടികള്‍ വായ്പക്കാരുടെ വരുമാനത്തെ ബാധിച്ചു


മോശം കടത്തിന്റെ അനുപാതം ഉയര്‍ന്നാല്‍ ചൈനീസ് ബാങ്കുകളുടെ വരുമാനം 2024-ല്‍ 10 ശതമാനം വരെ കുറയാനിടയുണ്ടെന്ന് ജെപി മോര്‍ഗന്‍. ഡെവലപ്പര്‍ മേഖലയിലെ പ്രതിസന്ധിയാണ് ബാങ്കുകളെ പ്രതിസന്ധിയിലാക്കുക. ഡെവലപ്പര്‍മാരുടെ ബാങ്കുകള്‍ക്കുള്ള നിഷ്‌ക്രിയ വായ്പാ അനുപാതം 2023 ന്റെ ആദ്യ പകുതിയിലെ 4.5% ല്‍ നിന്ന് 7.5% ആയി ഉയരുമെന്ന് അനലിസ്റ്റുകള്‍ പ്രവചിക്കുന്നു.

നോണ്‍-പെര്‍ഫോമിംഗ് റേഷ്യോ എല്ലാ സ്വകാര്യ ഉടമസ്ഥതയിലുള്ള ബില്‍ഡര്‍മാരുടെയും 13 ശതമാനം വരെ ഉയര്‍ന്നേക്കാം. കൂടാതെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡവലപ്പര്‍മാര്‍ ദുരിതാവസ്ഥയിലേക്ക് പോകുകയും വരുമാനം 10 ശതമാനം കുറയുകയും ചെയ്യുമെന്ന് വിദ്ഗ്ധര്‍ അറിയിച്ചു.

ചൈനയിലെ പ്രോപ്പര്‍ട്ടി മേഖലയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തില്‍, വീട് വാങ്ങുന്നവര്‍ക്കുള്ള പേയ്മെന്റുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഷി ജിന്‍പിംഗ് സര്‍ക്കാര്‍ വലിയ നഗരങ്ങളോട് നിര്‍ദ്ദേശിച്ചു. ഓഗസ്റ്റില്‍ നിലവിലുള്ള മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് കുറയ്ക്കാന്‍ വായ്പക്കാരെ പ്രോത്സാഹിപ്പിച്ചു.

രാജ്യവ്യാപകമായി മിനിമം ഡൗണ്‍ പേയ്മെന്റുകള്‍ ആദ്യമായി വാങ്ങുന്നവര്‍ക്ക് 20 ശതമാനവും രണ്ടാം തവണ വാങ്ങുന്നവര്‍ക്ക് 30 ശതമാനവുമായി സജ്ജീകരിക്കുമെന്ന് ബെയ്ജിംഗ് പ്രഖ്യാപിച്ചിരുന്നു. ഇത് ചൈനീസ് വായ്പക്കാരുടെ വരുമാനത്തെ ബാധിച്ചു. കൂടാതെ, ഡെവലപ്പര്‍മാരുടെ പണലഭ്യത പ്രശ്നങ്ങളും മന്ദഗതിയിലുള്ള ഡെറ്റ് റീസ്ട്രക്ചറിംഗ് പുരോഗതിയും ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.

ചൈനയുടെ പ്രോപ്പര്‍ട്ടി മേഖലയുടെ റേറ്റിംഗ് മൂഡീസ് കഴിഞ്ഞയാഴ്ച താഴ്ത്തിയിരുന്നു. മേഖലയുടെ ദുര്‍ബലമായ വളര്‍ച്ച വീട് വാങ്ങുന്നവരുടെ ചെലവിനെ ബാധിക്കുന്നു. കണ്‍ട്രി ഗാര്‍ഡനും എവര്‍ഗ്രാന്‍ഡെയും നേരിടുന്ന വലിയ തിരിച്ചടികള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൂടുതല്‍ തളര്‍ത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട് അനുസരിച്ച്, പിംഗ് ആന്‍ ബാങ്ക് കമ്പനിക്കും ചൈന മിന്‍ഷെംഗ് ബാങ്കിംഗ് കോര്‍പ്പറേഷനും വലിയ ഡെവലപ്പര്‍ എക്‌സ്‌പോഷര്‍ ഉള്ളതിനാല്‍ അവരുടെ വരുമാനത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടായേക്കാം.