image

19 Jun 2025 3:13 PM IST

Economy

കോര്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതായി ക്രിസില്‍

MyFin Desk

crisil sees core inflation rising
X

Summary

  • കോര്‍ പണപ്പെരുപ്പം നാല് ശതമാനത്തിന് മുകളിലാണ്
  • സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞു


സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞത് സമ്പദ് വ്യവസ്ഥയ്ക്ക് സന്തോഷവാര്‍ത്ത പകരുന്നതായി പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. പണപ്പെരുപ്പം മെയ് മാസത്തില്‍ 2.8 ശതമാനമായാണ് കുറഞ്ഞത്.

ഭക്ഷ്യ പണപ്പെരുപ്പത്തിലെ കുറവ് മുഖ്യ ചില്ലറ പണപ്പെരുപ്പത്തെ കുറയ്ക്കുന്നുണ്ടെങ്കിലും, കോര്‍ പണപ്പെരുപ്പം (ഭക്ഷ്യവും ഇന്ധനവും ഒഴികെ) വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ക്രിസില്‍ പറയുന്നു. ദശാബ്ദക്കാലത്തെ പ്രവണതയ്ക്ക് താഴെയാണെങ്കിലും, കോര്‍ പണപ്പെരുപ്പം തുടര്‍ച്ചയായി നാല് മാസമായി നാല് ശതമാനത്തിന് മുകളിലാണ്.

കോര്‍ പണപ്പെരുപ്പത്തിലെ തുടര്‍ച്ചയായ വര്‍ധനവ് മുഖ്യ പണപ്പെരുപ്പത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ക്രിസില്‍ പറഞ്ഞു.

റേറ്റിംഗ് സ്ഥാപനത്തിന്റെ അഭിപ്രായത്തില്‍, വര്‍ദ്ധിച്ചുവരുന്ന കോര്‍ പണപ്പെരുപ്പം സമ്പദ്വ്യവസ്ഥയിലെ ആഭ്യന്തര ആവശ്യം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണ്. എന്നാല്‍ കോര്‍ പണപ്പെരുപ്പത്തിലേക്ക് ആഴത്തില്‍ പോയാല്‍, അതിന്റെ സമീപകാല ഉയര്‍ച്ചയില്‍ ഭൂരിഭാഗവും ആഭ്യന്തര ഘടകങ്ങളേക്കാള്‍ ആഗോള സാമ്പത്തിക അസ്ഥിരതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ കോര്‍ പണപ്പെരുപ്പ സൂചികയില്‍ സ്വര്‍ണ്ണത്തിന് ഉയര്‍ന്ന സ്വാധീനമുണ്ട്. മറ്റ് പ്രമുഖ കേന്ദ്ര ബാങ്കുകളും അവരുടെ കോര്‍ പണപ്പെരുപ്പ സൂചികയില്‍ സ്വര്‍ണ്ണത്തെ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ പരിമിതമാണ്.