20 Aug 2025 5:12 PM IST
Summary
ടെക്സ്റ്റൈല്‍സ്, വജ്രം, കെമിക്കല്‍സ് എന്നിവയിലെ ചെറുകിട മേഖലകളില്‍ വന്‍ തിരിച്ചടി
എംഎസ്എംഇകളെയായിരിക്കും യുഎസ് താരിഫ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. ടെക്സ്റ്റൈല്‍സ്, വജ്രം, കെമിക്കല്‍സ് എന്നിവയിലെ ചെറുകിട മേഖലകളിലായിരിക്കും ഏറ്റവും തിരിച്ചടി.
ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 45% വരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയെ സാരമായി ബാധിക്കും. ഇന്ത്യ യുഎസിലേക്കുള്ള കയറ്റുമതിയുടെ 25% വരുന്ന ടെക്സ്റ്റൈല്‍സ്, രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യത. ഈ മേഖലകളില്‍ 70% ത്തിലധികം വിഹിതമുള്ള എംഎസ്എംഇകള്‍ക്കാണ് ഇത് കൂടുതല്‍ തിരിച്ചടിയാകുക.
രാജ്യത്തെ രത്ന-ആഭരണ കയറ്റുമതിയുടെ 50%-ത്തിലധികവും വജ്രങ്ങളാണ്. കൂടാതെ യുഎസ് ഒരു പ്രധാന ഉപഭോക്താവാണെന്നും റിപ്പോര്‍ട്ട് പറയുന്നു. താരിഫ് ആഘാതം നേരിടാന്‍ പോകുന്ന മറ്റൊരു വിഭാഗം രാസവസ്തുക്കളാണ്.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യങ്ങള്‍ക്കനുസൃതമായി യുഎസ് 25% തീരുവ ചുമത്തിയിട്ടുണ്ട്. കൂടാതെ ഈ മാസം 27 മുതല്‍ 25% അധിക താരിഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യക്കുമേലുള്ള മൊത്തം താരിഫ് 50% ആയി ഉയര്‍ന്നിരുന്നു.