13 Sept 2025 3:19 PM IST
Summary
സിപിഐ പണപ്പെരുപ്പം വാര്‍ഷികാടിസ്ഥാനത്തില്‍ 2.1 ശതമാനമായി കുറഞ്ഞു
സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച പരോക്ഷ നികുതിയിളവുകള്‍ പ്രാബല്യത്തിലെത്തുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയുമെന്ന് ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോര്‍ട്ട്.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തിലുള്ള പണപ്പെരുപ്പം (സിപിഐ) ഏകദേശം 3.1 ശതമാനമായി കുറയുമെന്നും ഇത് ഇനിയും കുറയാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
'വരും ദിവസങ്ങളില്‍ പണപ്പെരുപ്പ നിരക്കുകള്‍ കുറയുന്നത് കാണാന്‍ സാധ്യതയുണ്ട്. കാരണം, കുറഞ്ഞ പരോക്ഷ നികുതി നിരക്കുകള്‍ വഴി സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ യഥാര്‍ത്ഥ സംഖ്യകളിലേക്ക് എത്രയും വേഗം കൈമാറാന്‍ സാധ്യതയുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തില്‍ സിപിഐ 3.1 ശതമാനത്തില്‍ സ്ഥിരത കൈവരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' റിപ്പോര്‍ട്ട് പറയുന്നു.
ഓഗസ്റ്റില്‍ ഉപഭോക്തൃ പണപ്പെരുപ്പത്തില്‍ നേരിയ ആശ്വാസം ലഭിച്ചു. പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ വിലയിലെ തുടര്‍ച്ചയായ ഇടിവാണ് ഇതിന് കാരണമായത്.
സിപിഐ പണപ്പെരുപ്പം വാര്‍ഷികാടിസ്ഥാനത്തില്‍ 2.1 ശതമാനമായി കുറഞ്ഞു. ഒരു വര്‍ഷം മുമ്പ് ഇത് 3.7 ആയിരുന്നു.
തുടര്‍ച്ചയായ മൂന്നാം മാസവും ഭക്ഷ്യവില സൂചിക പണപ്പെരുപ്പത്തില്‍ തന്നെ തുടര്‍ന്നു. മൂന്ന് മാസമായി ഭക്ഷ്യ സൂചിക പണപ്പെരുപ്പത്തില്‍ തന്നെയാണ് തുടരുന്നത്.
അതേസമയം കാലാവസ്ഥയുമായി ബന്ധപ്പെട്ട തടസങ്ങള്‍ പോലും തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.