image

5 Aug 2025 4:59 PM IST

Economy

ജിഡിപി മുന്നേറും: കരുത്താവുക കരാറുകള്‍

MyFin Desk

gdp will increase, contracts will strengthen
X

Summary

ആഗോള അവസരങ്ങളും ആഭ്യന്തര ആവശ്യകതയും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും


രാജ്യത്തിന്റെ ജിഡിപി 6.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഡിലോയിറ്റ് ഇന്ത്യ. വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള അവസരങ്ങളും ആഭ്യന്തര ആവശ്യകതയും സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമേകും.

വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്യ വ്യാപാര കരാറുകള്‍ സമ്പദ് വ്യവസ്ഥയ്ക്ക് പിന്തുണയേകും. യുകെയുമായുള്ള സ്വതന്ത്യ വ്യാപാര കരാര്‍ ഇതില്‍ നിര്‍ണായകമാണ്. കൂടാതെ അമേരിക്കയുമായി കരാര്‍ വര്‍ഷാവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷാവസാനത്തോടെ യൂറോപ്യന്‍ യൂണിയനുമായുള്ള കരാറും ഉണ്ടാവും. ഇതെല്ലാം രാജ്യത്തെ വരുമാനം വര്‍ധിപ്പിക്കും.

ഈ കരാറുകള്‍ സൃഷ്ടിക്കുന്ന തൊഴിലവസരം, വിപണി പ്രവേശനം, ആഭ്യന്തര ആവശ്യകത എന്നിവയുടെ ശക്തിയില്‍ സമ്പദ് വ്യവസ്ഥ വളരുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അതേസമയം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും വ്യാപാര യുദ്ധങ്ങളും ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന മുന്നറിയിപ്പും ഡിലോയിറ്റ് ഇന്ത്യ പങ്കുവയ്ക്കുന്നുണ്ട്. പ്രതിരോധശേഷിയുള്ള മൂലധന വിപണികള്‍, മികച്ച ഉപഭോക്തൃ അടിത്തറ, ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായ തൊഴില്‍ ശക്തി എന്നിവയാണ് രാജ്യത്തെ വളര്‍ച്ചയെ നയിക്കുന്നതെന്ന് ഡെലോയിറ്റ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധന്‍ റാംകി മജുംദാര്‍ പറഞ്ഞു. ജിഡിപി വളര്‍ച്ച 6.7 ശതമാനത്തിലെത്തുമെന്ന് ഡിലോയിറ്റ് ഇന്ത്യ