12 Aug 2025 3:02 PM IST
Summary
നികുതി പിരിവ് 3.95 ശതമാനം കുറഞ്ഞ് 6.64 ലക്ഷം കോടിയായി
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ അറ്റ പ്രത്യക്ഷ നികുതി പിരിവ് 3.95 ശതമാനം കുറഞ്ഞ് 6.64 ലക്ഷം കോടി രൂപയായി. പ്രധാനമായും ഉയര്‍ന്ന റീഫണ്ടുകള്‍ മൂലമാണിതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കമ്പനികള്‍, വ്യക്തികള്‍, പ്രൊഫഷണലുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന വരുമാനത്തിന്മേലുള്ള നികുതിയാണ് നേരിട്ടുള്ള നികുതിയില്‍ ഉള്‍പ്പെടുന്നത്.
കോര്‍പ്പറേറ്റ് നികുതി പിരിവ് ഏകദേശം 2.29 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം കോര്‍പ്പറേറ്റ് ഇതര നികുതി 4.12 ലക്ഷം കോടി രൂപയായിരുന്നു. ഏപ്രില്‍ 1 മുതല്‍ ഓഗസ്റ്റ് 11 വരെ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് സമാഹരണം 22,362 കോടി രൂപയുമായിരുന്നു.
മൊത്തം അറ്റ വരുമാനം ഏകദേശം 6.64 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) ഇതേ കാലയളവില്‍ ഇത് 6.91 ലക്ഷം കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ നല്‍കിയ റീഫണ്ടുകള്‍ 10 ശതമാനം ഉയര്‍ന്ന് 1.35 ലക്ഷം കോടി രൂപയായി.
ഏപ്രില്‍ 1 മുതല്‍ ഓഗസ്റ്റ് 11 വരെയുള്ള കാലയളവില്‍ റീഫണ്ടുകള്‍ക്ക് മുമ്പുള്ള മൊത്ത വരുമാനം 7.99 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8.14 ലക്ഷം കോടി രൂപയും.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2025-26) സര്‍ക്കാര്‍ നേരിട്ടുള്ള നികുതി പിരിവ് 25.20 ലക്ഷം കോടി രൂപയായി പ്രതീക്ഷിക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.7 ശതമാനം കൂടുതലാണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ എസ്ടിടിയില്‍ നിന്ന് 78,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.