3 Jun 2025 5:14 PM IST
Summary
മെട്രോമാനുമായി കേന്ദ്ര റെയില്‍വെ മന്ത്രി കൂടിക്കാഴ്ച നടത്തും
കെ-റെയിലിന് ബദലായി ഇ. ശ്രീധരന്‍ നിര്‍ദ്ദേശിച്ച പദ്ധതി പരിഗണിക്കാമെന്ന് കേന്ദ്രം. മെട്രോമാനുമായി കേന്ദ്ര റെയില്‍വെ മന്ത്രി ഉടന്‍ കൂടിക്കാഴ്ച നടത്തും.
ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് ഇ ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. അതേസമയം ബദല്‍ പാത സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാന്‍ കേരളം ആവശ്യപ്പെട്ടു. അശ്വനി വൈഷ്ണവുമായി ഇ. ശ്രീധരന്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും. അതിന് ശേഷം കേരളത്തെ കേന്ദ്രം നിലപാട് അറിയിക്കും.
കൂടാതെ അങ്കമാലി ശബരി റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കാനും തീരുമാനമായി. കേന്ദ്ര വിദഗ്ദ സംഘം ഇതിനായി കേരളത്തില്‍ എത്തും. കേരളത്തില്‍ രണ്ട് റെയില്‍വേ ലൈനുകൂടി നിര്‍മ്മിക്കാനാണ് ശ്രമമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. മൂന്നും നാലും പാതകളുടെ വികസനം വൈകാതെ സാധ്യമാക്കും. ഇത് യാഥാര്‍ത്ഥ്യമായാല്‍ ചരക്കുനീക്കവും യാത്രാ സൗകര്യവും സുഗമമാകും.