6 Aug 2025 2:26 PM IST
Summary
വ്യാപാര ചര്‍ച്ചകളില്‍ സൗഹാര്‍ദ്ദപരമായ ഒരു പരിഹാരമാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്
ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര ബാങ്ക് സ്വീകരിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര.
'ഇത്തരമൊരു സാഹചര്യത്തില്‍ ചെയ്യേണ്ടതെല്ലാം ഞങ്ങള്‍ തുടര്‍ന്നും ചെയ്യും. വ്യാപാര ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. സൗഹാര്‍ദ്ദപരമായ ഒരു പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,' അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ധനനയത്തിലോ ലിക്വിഡിറ്റിയിലോ മാത്രമല്ല, വിവേകപൂര്‍ണ്ണമായ നിയന്ത്രണത്തിലും വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് റിസര്‍വ് ബാങ്ക് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ബിസിനസ്സുകള്‍ ചെയ്യുന്നത് എളുപ്പമാക്കുന്നതിനും അന്താരാഷ്ട്ര വ്യാപാരം എളുപ്പമാക്കുന്നതിനുമായി ഒരു കരട് തയ്യാറാക്കും', വിദേശനാണ്യ മാനേജ്‌മെന്റ് നിയമത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
11 മാസത്തെ ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യ കരുതല്‍ ശേഖരം ഇന്ത്യയ്ക്കുണ്ട്.
ഇന്ത്യ അടുത്തിടെ യുകെ, യുഎഇ, ഓസ്ട്രേലിയ എന്നിവയുമായി ഒരു സമഗ്ര വ്യാപാര കരാറില്‍ ഏര്‍പ്പെട്ടു. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ഒമാന്‍, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി സമാനമായ കരാറുകള്‍ക്കായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.
റിസര്‍വ് ബാങ്ക് നയരൂപീകരണ അടിസ്ഥാനത്തില്‍ മാക്രോ ഇക്കണോമിക് സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നത് തുടരുകയും അതനുസരിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ബാങ്കിംഗ് സംവിധാനത്തിലെ നിഷ്‌ക്രിയ ആസ്തി സ്ഥിതി തൃപ്തികരമാണെന്നും മൊത്ത നിഷ്‌ക്രിയ ആസ്തി 2.2 ശതമാനമാണെന്നും അറ്റ നിഷ്‌ക്രിയ ആസ്തി 0.5-0.6 ശതമാനമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.