17 Oct 2024 6:32 PM IST
Summary
- നോമുറ സൂചിക പ്രകാരം ഓഗസ്റ്റില്‍ സാമ്പത്തിക വളര്‍ച്ച 4.1 ശതമാനമായിരുന്നു
- ഉപഭോഗം, നിക്ഷേപം, ബാഹ്യ ഘടകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സംയോൗജിത സൂചികയാണ് നോമുറ എന്‍ ഐസി എഐ
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. നോമുറ സൂചിക പ്രകാരം സെപ്റ്റംബറില്‍ സാമ്പത്തിക വളര്‍ച്ച 3 ശതമാനമായി കുറഞ്ഞു.
2025 26 സാമ്പത്തിക വര്‍ഷങ്ങളില്‍ ജിഡിപി വളര്‍ച്ചയില്‍ മന്ദഗതിയിലായേക്കുമെന്നാണ് കണക്കാക്കുന്നത്. ഉപഭോഗം, നിക്ഷേപം, ബാഹ്യ ഘടകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സംയോൗജിത സൂചികയാണ് നോമുറ എന്‍ ഐസി എഐ. മൊത്തത്തിലുള്ള എന്‍ ഐസി എഐ വളര്‍ച്ച ജൂണില്‍ 6.5 ശതമാനവും മാര്‍ച്ചില്‍ 7 ശതമാനവുമായിരുന്നു. ഓഗസ്റ്റില്‍ ഇത് 4. 1 ശതമായിരുന്നു. സെപ്റ്റംബറില്‍ ഇതില്‍ വീണ്ടും ഇടിവുണ്ടായതായാണ് നോമുറ സൂചക വ്യക്തമാക്കുന്നത്.
നോമുറ ഇന്ത്യ കോമ്പോസിറ്റ് ലീഡിംഗ് ഇന്‍ഡക്‌സിന് കാര്‍ഷികേതര ജിഡിപി വളര്‍ച്ചയില്‍ മുന്നേറ്റമുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനം വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ചാ പ്രവചനങ്ങള്‍ കണക്കാക്കുന്നത്. വളര്‍ച്ചയുടെ വേഗത വളരെ പതുക്കെയാണെന്നാണ് നോമുറ വിലയിരുത്തുന്നത്.