29 April 2025 4:31 PM IST
Summary
- മാര്‍ച്ചില്‍ ഉണ്ടായത് 500 ശതമാനം വര്‍ധന
- നിക്ഷേപകര്‍ വിപണി ചാഞ്ചാട്ടത്തെ അവഗണിക്കുന്നു
മാര്‍ച്ചില്‍ 500 ശതമാനം വര്‍ധനയുമായി രാജ്യത്തെ ഓഹരി അധിഷ്ഠിത ഇടിഎഫ് നിക്ഷേപം.
ഫെബ്രുവരിയിലെ 1,943.80 കോടിയില്‍ നിന്ന് മാര്‍ച്ചില്‍ നിക്ഷേപം 11,808.08 കോടിയായി ഉയര്‍ന്നു.
അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ ഡേറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിക്ഷേപകര്‍ വിപണി ചാഞ്ചാട്ടത്തെ അവഗണിക്കാന്‍ പഠിച്ചു. ഒപ്പം അച്ചടക്കത്തോടെ സ്ഥിരതയുള്ള നിക്ഷേപമെന്ന തന്ത്രമാണ് സ്വീകരിക്കുന്നത്. അതാണ് നിക്ഷേപ വളര്‍ച്ചയുടെ പിന്നിലെന്നാണ് ആംഫിയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
അതേസമയം തീമാറ്റിക് ഫണ്ടുകളിലെ നിക്ഷേപത്തില്‍ തകര്‍ച്ചയുണ്ടായതായി ഐസിആര്‍എയിലെ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. 5,712 കോടിയില്‍ നിന്ന് മാര്‍ച്ചില്‍ നിക്ഷേപം വെറും 170 കോടിയായാണ് ഇടിഞ്ഞത്.
മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ മൊത്ത ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 23.11% വര്‍ധിച്ചു.ഇക്വിറ്റി അധിഷ്ഠിത സ്‌കീമുകളുടെ ആസ്തി വളര്‍ച്ച 25.39%മാണ്.ഇന്‍ഡെക്സ് ഫണ്ടുകളും ഇടിഎഫുകളും 22.72% മുന്നേറി. ഇതെല്ലാം നിക്ഷേപകരുടെ ദീര്‍ഘകാല നിക്ഷേപ തന്ത്രത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഐസിആര്‍എയിലെ വിദഗ്ധര്‍ വ്യക്തമാക്കി.