image

18 Sept 2025 5:00 PM IST

Economy

കരാര്‍ ഈ വര്‍ഷം തന്നെ; കൂടുതല്‍ നിക്ഷേപം ഇന്ത്യയിലേക്കെന്ന് യൂറോപ്യന്‍ യൂണിയന്‍

MyFin Desk

കരാര്‍ ഈ വര്‍ഷം തന്നെ; കൂടുതല്‍  നിക്ഷേപം   ഇന്ത്യയിലേക്കെന്ന് യൂറോപ്യന്‍ യൂണിയന്‍
X

Summary

യുഎസ് ആശ്രിതത്വം കുറയ്ക്കുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്


ഇന്ത്യയുമായി ഈ വര്‍ഷം തന്നെ കരാറുണ്ടാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപമിറക്കും. യുഎസ് ആശ്രിതത്വം കുറയ്ക്കുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍.

റഷ്യയുമായുള്ള സഹകരണം ഇന്ത്യ-ഇയു വ്യാപാര കരാറിന് തടസമാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വോണ്‍ ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയത്. ഇന്ത്യ-ഇയു ബന്ധം ശക്തമാക്കുന്ന നയ രേഖയും അവര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യ-ഇയു ബന്ധത്തിന് റഷ്യയാണ് തടസമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ കമ്മിഷന്‍ വൈസ് പ്രസിഡന്റ് കായ കല്ലസാണ് പറഞ്ഞത്. ബെലറൂസില്‍ ഈ മാസം റഷ്യ നടത്തിയ സൈനികാഭ്യാസത്തില്‍ ഇന്ത്യയും ഇറാനും പങ്കെടുത്തിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടിയായിരുന്നു അവരുടെ പ്രസ്താവന.

എന്നാല്‍ ഇതൊന്നും അല്ല ഇയുവിന് വെല്ലുവിളി യുഎസിന്റെ താരിഫാണെന്നാണ് വോണ്‍ പറയുന്നത്. അതിനാല്‍ തന്നെ ഇന്ത്യയുമായുള്ള കരാര്‍ അതിവേഗത്തില്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യ വലിയ വ്യാപാര പങ്കാളിയാണ്. ഇത് തുടരണം. അതിന് ഈ വര്‍ഷം തന്നെ കരാറിലെത്തുമെന്നുമാണ് അവര്‍ പറഞ്ഞത്. ദക്ഷിണാഫ്രിക്ക, മലേഷ്യ, യുഎഇ, തുടങ്ങിയ രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.