image

13 April 2023 4:00 PM IST

Economy

2022-23: കയറ്റുമതിയില്‍ 14% വളര്‍ച്ച, ഇറക്കുമതിയില്‍ 17%

MyFin Desk

india expects all-time high exports of usd 32 bn to uae
X

Summary

  • സേവന കയറ്റുമതിയില്‍ 27.16% വര്‍ധന
  • മികച്ച പ്രകടനവുമായി പെട്രോളിയം, ഫാര്‍മ്, മറൈന്‍


2022-23ല്‍ രാജ്യത്തിന്റെ ചരക്കു കയറ്റുമതി 6% വളര്‍ച്ചയോടെ $447 ബില്യണ്‍ എന്ന റെക്കോഡ് തലത്തിലേക്കെത്തിയതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയുഷ് ഗോയല്‍. മുന്‍ വര്‍ഷം $359 ബില്യണ്‍ കയറ്റുമതിയാണ് രേഖപ്പെടുത്തിയിരുന്നത്. സേവന മേഖലയെ കൂടി കണക്കിലെടുക്കുമ്പോള്‍ 2022-23ല്‍ മൊത്തം കയറ്റുമതി 14% വളര്‍ച്ചയോടെ $770 ബില്യണിലേക്ക് എത്തുമെന്നും റോമില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

സേവന മേഖലയില്‍ നിന്നുള്ള അന്തിമ കണക്കുകള്‍ കൂടി ലഭ്യമാകുന്നതോടെ ലക്ഷ്യം വെച്ചിരുന്ന $772 ബില്യണ്‍ കയറ്റുമതി മറികടക്കാനാകുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവെച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ $613 ബില്യണിന്റെ മൊത്തം കയറ്റുമതിയാണ് ഇന്ത്യ രേഖപ്പെടുത്തിയിരുത്. സേവന മേഖലയിലെ കയറ്റുമതി 27.16% വളര്‍ച്ചയോടെ $254 ബില്യണ്‍ എന്നതില്‍ നിന്ന് $323 ബില്യണിലേക്ക് ഉയര്‍ന്നു. പെട്രോളിയം, ഫാര്‍മ ആന്‍ഡ് കെമിക്കല്‍സ്, മറൈന്‍ തുടങ്ങിയ മേഖലകളാണ് ചരക്കു കയറ്റുമതിയില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളത്.

ചരക്ക് ഇറക്കുമതിയില്‍ 16.5% വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായത്. 2021-22ല്‍ $613 ബില്യണ്‍ ആയിരുന്ന ഇറക്കുമതി 2021-23ല്‍ $714 ബില്യണ്‍ ആയി മാറി. സേവന ഇറക്കുമതി കൂടി കൂട്ടിച്ചേര്‍ത്താല്‍ മൊത്തം ഇറക്കുമതി $892 ബില്യണിലേക്ക് എത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ $760 ബില്യണുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനത്തിന്റെ വര്‍ധന. സേവന മേഖലയിലെ ഇറക്കുമതി 147 ബില്യണില്‍ നിന്ന് 178 ബില്യണിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യയുടെ സാന്നിധ്യം മെച്ചപ്പെടുന്നതിന്റെ പ്രതിഫലനമാണ് ഈ കണക്കുകളെന്ന് ഗോയല്‍ പറയുന്നു. കയറ്റുമതി വര്‍ധിക്കുന്നത് കറന്റ് എക്കൗണ്ട് കമ്മി ചുരുക്കുന്നതിന് സഹായിക്കും. രാജ്യത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതിന്റെ ഫലമായാണ് ഇറക്കുമതി വര്‍ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്രിദിന വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇറ്റലിയിലെത്തിയത്.