image

24 Jun 2025 3:19 PM IST

Economy

യുഎസ്, യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറുകള്‍ ഉടനെന്ന് ധനമന്ത്രി

MyFin Desk

us, eu trade agreements imminent, says finance minister
X

Summary

ഇന്ത്യന്‍ കയറ്റുമതി റെക്കോഡ് ഉയരത്തില്‍


യുഎസ്, യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി. ഇന്ത്യന്‍ കയറ്റുമതി റെക്കോഡ് ഉയരത്തിലെന്നും നിര്‍മ്മല സീതാരാമന്‍.

യുഎസുമായും യൂറോപ്യന്‍ യൂണിയനുമായും നിലവില്‍ നടന്നു വരുന്ന ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് ധനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. എഫ്ടിഎ ചര്‍ച്ചകളും കയറ്റുമതി വളര്‍ച്ചയും ധനമന്ത്രി എടുത്തുപറഞ്ഞു

യുഎഇ, ഓസ്ട്രേലിയ, യുകെ എന്നിവയുമായി സജീവ ചര്‍ച്ചകള്‍ തുടരുകയാണ്. എത്രയും വേഗം അവ പൂര്‍ത്തിയാക്കണം. കൂടുതല്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ ഒപ്പുവെക്കുന്നതിനാണ് ഇന്ത്യ ഊന്നല്‍ നല്‍കുന്നതെന്ന് എക്സിം ബാങ്ക് സംഘടിപ്പിച്ച ട്രേഡ് കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് സീതാരാമന്‍ പറഞ്ഞു.

ഇന്ത്യയുടെ മൊത്തം കയറ്റുമതി റെക്കോര്‍ഡ് ഉയരമായ 825 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം വളര്‍ച്ച. 466 ബില്യണ്‍ ഡോളറാണ് നേട്ടം. അതേസമയം ആഗോള കയറ്റുമതി 4 ശതമാനം മാത്രം വളര്‍ന്നു.

ഇന്ത്യന്‍ കയറ്റുമതിക്ക് വേഗത്തില്‍ മുന്നേറാന്‍ കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു.