29 Nov 2024 5:24 PM IST
Summary
- ഉപഭോഗ നിരക്ക് കുറഞ്ഞതും മോശം കാലാവസ്ഥയും കാരണമായി
- ജൂണില്‍ അവസാനിച്ച പാദത്തില്‍ സമ്പദ് വ്യവസ്ഥ 6.7 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു
- ചില്ലറ ഭക്ഷ്യ പണപ്പെരുപ്പം ഉയര്‍ന്നു തന്നെ നില്‍ക്കുന്നു\
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 5.4 ശതമാനമായി കുറഞ്ഞു. ഉപഭോഗ നിരക്ക് കുറഞ്ഞതും മോശം കാലാവസ്ഥയുമാണ് ഇതിന് കാരണമായത്. ഏഴ് പാദങ്ങളിലെ ഏറ്റവും താഴ്ന്ന ജിഡിപി വളര്‍ച്ചാ നിരക്കാണിത്.
2024 ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 6.7 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മെല്ലെപ്പോക്ക് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നു. സര്‍ക്കാരിന്റെ ചെലവ് ചുരുക്കലും ദുര്‍ബലമായ ഉപഭോഗവും പ്രതികൂല കാലാവസ്ഥയും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചു.
ഉയര്‍ന്ന വായ്പാച്ചെലവും മന്ദഗതിയിലുള്ള വേതന വളര്‍ച്ചയും, ഗ്രാമീണ ഡിമാന്‍ഡ് വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ക്കിടയിലും, മാന്ദ്യത്തിന് കാരണമായി.
ചില്ലറ ഭക്ഷ്യ പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുകയാണ്, കോര്‍പ്പറേറ്റ് വരുമാനം കുറഞ്ഞു. ആര്‍ബിഐ വളര്‍ച്ചാ പ്രവചനം നിലനിര്‍ത്തിയെങ്കിലും പണപ്പെരുപ്പത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ പ്രധാന അളവുകോലായ റിയല്‍ ഗ്രോസ് വാല്യു ആഡഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 5.6% വര്‍ധിച്ചു.
ഉല്‍പ്പാദനം 2.2% മന്ദഗതിയിലായി. ഖനനവും ക്വാറിയും 0.1% ചുരുങ്ങുകയും ചെയ്തു.