27 May 2025 4:39 PM IST
Summary
- ജപ്പാനെ മറികടന്നാണ് ജര്‍മനി മുന്നിലെത്തിയത്
- പട്ടികയില്‍ മൂന്നാമത് ചൈനയാണ്
ലോകത്തെ ഏറ്റവും വലിയ വായ്പാദാതാവെന്ന സ്ഥാനത്തേക്ക് കയറി ജര്‍മനി. ജപ്പാനെ പിന്തള്ളിയാണ് ജര്‍മനിയുടെ മുന്നേറ്റം. മൂന്നര പതിറ്റാണ്ടോളം നിലനിര്‍ത്തിയിരുന്ന സ്ഥാനമാണ് ജപ്പാന് നഷ്ടമായിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 34 വര്‍ഷത്തിനിടെ ആദ്യമായാണ് ജപ്പാനെ പിന്തള്ളി വലിയ വായ്പാദാതാവായി ഒരു രാജ്യമെത്തുന്നത്.
2024 അവസാനത്തോടെ ജപ്പാന്റെ മൊത്ത വിദേശ ആസ്തി 533.05 ട്രില്യണ്‍ യെന്‍ ആയാണ് കുറഞ്ഞത്. അതായത് 3.7 ട്രില്യണ്‍ ഡോളര്‍. എന്നാല്‍ ജര്‍മനിയുടെ വിദേശ ആസ്തി 569.7 ട്രില്യണ്‍ യെന്‍ ആണ്. ലോകരാഷ്ട്രങ്ങള്‍ക്ക് വായ്പ നല്‍കുന്നവരില്‍ മൂന്നാം സ്ഥാനത്തുള്ളത് ചൈനയാണ്. ചൈനയുടെ വിദേശ ആസ്തി 516.3 ട്രില്യണ്‍ യെന്നാണെന്നും ജപ്പാന്‍ ധന മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം,
നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇപ്പോള്‍ ജപ്പാന്‍ ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് യുഎസിലും യുകെയിലുമാണ് ഇത്തരം നിക്ഷേപമിറക്കാന്‍ താല്‍പര്യപ്പെടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ രാജ്യങ്ങളിലെ ധനകാര്യം, ഇന്‍ഷുറന്‍സ്, റീട്ടെയില്‍ തുടങ്ങിയ മേഖലകളിലായിരിക്കും നിക്ഷേപമിറക്കുക.