13 Aug 2025 5:29 PM IST
Summary
എല്‍ഐസിയില്‍ സര്‍ക്കാരിന് ഉള്ളത് 96.5 ശതമാനം ഓഹരികള്‍
സര്‍ക്കാര്‍ എല്‍ഐസി ഓഹരികള്‍ വിറ്റഴിക്കും. എല്‍ഐസിയില്‍ സര്‍ക്കാരിന് 96.5% ഓഹരികളാണ് ഉള്ളത്.
എല്‍ഐസിയുടെ 2.5% മുതല്‍ 3% ഓഹരികളാണ് ആദ്യ ഘട്ടത്തില്‍ വിറ്റഴിക്കുന്നത്. മോത്തിലാല്‍ ഓസ്വാളിനെയും ഐഡിബിഐ ക്യാപിറ്റലിനെയും എല്‍ഐസി ഒഎഫ്എസിന്റെ ബാങ്കര്‍മാരായി നിയമിച്ചിട്ടുണ്ട്.
എല്‍ഐസിയിലെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള റോഡ്ഷോകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണ് വില്പന.
ആദ്യഘട്ട ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാരിന് 14,000 കോടി രൂപ മുതല്‍ 17,000 കോടി രൂപ വരെ സമാഹരിക്കാന്‍ കഴിയും. എല്‍ഐസിയില്‍ സര്‍ക്കാരിന് നിലവില്‍ 96.5% ഓഹരി പങ്കാളിത്തമുണ്ട്.
പൊതു ഓഹരി പങ്കാളിത്തം 3.5% ല്‍ നിന്ന് 10% ആയി ഉയര്‍ത്താന്‍ സെബി 2027 മെയ് 16 വരെ എല്‍ഐസിക്ക് സമയം നല്‍കിയിരുന്നു.ഈ മാസം ആദ്യം, എല്‍ഐസി ആദ്യ പാദ ലാഭത്തില്‍ 5% വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ എല്‍ഐസിയുടെ ലാഭം 10,987 കോടി രൂപയായി ഉയര്‍ന്നു. അറ്റ പ്രീമിയം വരുമാനം ഏകദേശം 5% ഉയര്‍ന്ന് 1.19 ലക്ഷം കോടി രൂപയായി.