27 Aug 2025 4:28 PM IST
Summary
റീട്ടെയില്‍, എംഎസ്എംഇ ലോണുകള്‍ വര്‍ധിച്ചു
ധനകാര്യ സ്ഥാപനങ്ങളുടെ ചില്ലറ വായ്പകളിലേക്കുള്ള മാറ്റം ഉപഭോക്തൃ താത്പര്യം വര്‍ദ്ധിപ്പിച്ചു. റീട്ടെയില്‍, എംഎസ്എംഇ, കാര്‍ഷിക വായ്പകള്‍ എന്നിവ വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട്.
ചില്ലറ വായ്പകളിലേക്കുള്ള സാമ്പത്തിക വിപണികളിലെ തുടര്‍ച്ചയായ മാറ്റം, വായ്പകളോടുള്ള ഉപഭോക്തൃ താത്പര്യം വര്‍ദ്ധിപ്പിച്ചതായി ജെഎം ഫിനാന്‍ഷ്യല്‍സിന്റെ റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ രണ്ട് ദശകങ്ങളിലായി വായ്പകള്‍ക്ക് മാറ്റം വന്നിട്ടുണ്ട്. ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ചില്ലറ വായ്പകളിലേക്കുള്ള തുടര്‍ച്ചയായ മാറ്റം ഉപഭോക്തൃ ലിവറേജില്‍ വര്‍ദ്ധനവിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2000 നും 2010 നും ഇടയില്‍, ഇന്ത്യന്‍ ബാങ്കിംഗ് മേഖലക്ക് ശക്തമായ വളര്‍ച്ചയുടെയും ഉല്‍പ്പന്ന നവീകരണത്തിന്റെയും കാലമായിരുന്നു.
ഈ കാലയളവ് റീട്ടെയില്‍ ബാങ്കിംഗിന്റെ ആവിര്‍ഭാവത്തിനും വികാസത്തിനും കാരണമായി. ഭവന വായ്പകള്‍, ബിസിനസ് വായ്പകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി.
2010 നും 2015 നും ഇടയില്‍, വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷങ്ങളായിരുന്നു. കോര്‍പ്പറേറ്റ് വായ്പകളുടെ ഒരു പ്രധാന ഭാഗം നിഷ്‌ക്രിയ ആസ്തികളായി മാറിയതിനാല്‍ ഈ മേഖല മാന്ദ്യം അനുഭവിച്ചു.
2015 ന് ശേഷം, റീട്ടെയില്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എന്ന എംഎസ്എംഇകള്‍,കാര്‍ഷിക വായ്പകള്‍ എന്നിവയില്‍ ഫണ്ടിംഗിനുള്ള ആവശ്യം വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.