image

4 Sept 2025 2:31 PM IST

Economy

ജിഎസ്ടി കുറച്ചു,നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറയും, ഇൻഷുറൻസ് പ്രീമിയം കുറയും

MyFin Desk

ജിഎസ്ടി കുറച്ചു,നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറയും, ഇൻഷുറൻസ് പ്രീമിയം കുറയും
X

Summary

ജിഎസ്ടി കൗൺസിൽ 5 ശതമാനത്തിന്റെയും 18 ശതമാനത്തിന്റെയും ഇരട്ട നികുതി ഘടന അംഗീകരിച്ചു, 12 ശതമാനത്തിന്റെയും 28 ശതമാനത്തിന്റെയും സ്ലാബുകൾ നീക്കം ചെയ്തു.


ഇന്ത്യൻ സാമ്പത്തിക മേഖലയിൽ വൻ മാറ്റത്തിന് വഴിയൊരുക്കി, ചരക്ക് സേവന നികുതി (ജിഎസ്ടി) വെട്ടികുറച്ചു. നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറയും, ഇൻഷുറൻസ് പ്രീമിയങ്ങളിൽ വലിയ ആശ്വാസം.

ജിഎസ്ടി കൗൺസിൽ 5 ശതമാനത്തിന്റെയും 18 ശതമാനത്തിന്റെയും ഇരട്ട നികുതി ഘടന അംഗീകരിച്ചു, 12 ശതമാനത്തിന്റെയും 28 ശതമാനത്തിന്റെയും സ്ലാബുകൾ നീക്കം ചെയ്തു.

ടൂത്ത് പേസ്റ്റ്, ഹെയർ ഓയിൽ, സോപ്പുകൾ തുടങ്ങിയ പ്രധാന അവശ്യവസ്തുക്കൾ 5 ശതമാനം സ്ലാബിൽ കൊണ്ടുവന്നു. റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും എംആർപി അടിസ്ഥാനമാക്കി രണ്ട് വിഭാഗങ്ങളുണ്ട്.

2,500 രൂപയിൽ താഴെ വിലയുള്ള വസ്ത്രങ്ങൾക്ക് 5 ശതമാനം നികുതി തുടരും. 12 ശതമാനം നിരക്കുള്ള ചില വിഭാഗങ്ങൾക്ക് ഇത് ബാധകമായിരിക്കും.

എസി, വാഷിംഗ് മെഷീനുകൾ, ടിവി സെറ്റുകൾ (എൽസിഡി, എൽഇഡി) എന്നിവയുടെ നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. 1200 സിസിയിൽ താഴെ കാറുകളുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് താഴ്ത്തി. ആഡംബര, വസ്തുക്കൾക്ക് 40 ശതമാനം വരെ ഉയർന്ന ലെവികൾ ചുമത്തും. പുതുക്കിയ നിരക്കുകൾ 2025 സെപ്റ്റംബർ 22 മുതൽ ബാധകമാണ്.

“ഈ പരിഷ്കാരങ്ങൾ വെറും നിരക്ക് പരിഷ്കരണമല്ല, ഘടനാപരമായ പരിഷ്കാരങ്ങളാണ്. ജീവിതം സുഗമമാക്കുക എന്നതാണ് ഉദ്ദേശ്യം. രണ്ട് സ്ലാബുകൾ മാത്രമേ ഉണ്ടാകാവൂ. സാധാരണക്കാരെ മനസ്സിൽ വെച്ചുകൊണ്ടാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്.” യോഗത്തിൽ അധ്യക്ഷത വഹിച്ച ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.