image

29 Sept 2023 5:30 PM IST

Economy

ഹൈവേകളില്‍നിന്ന് ലക്ഷ്യമിടുന്ന വരുമാനം രണ്ട് ലക്ഷം കോടി

MyFin Desk

target revenue from highways is two lakh crore
X

Summary

  • അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കുക 4500 കിലോമീറ്റര്‍ ദേശീയപാത
  • 2020 മാര്‍ച്ചിന് മുമ്പ് അനുവദിച്ച 88% റോഡ് പദ്ധതികളും പ്രവര്‍ത്തനക്ഷമം


വരും വര്‍ഷങ്ങളില്‍ മോണിറ്ററിസഷൻ പദ്ധതിയിലൂടെ ഹൈവേകളില്‍നിന്ന് ഏകദേശം രണ്ട് ലക്ഷംകോടി (2410 കോടി ഡോളർ) വരുമാനം നേടാൻ സര്‍ക്കാറിനു പരിപാടിയുണ്ടന്നു. റേറ്റിംഗ് ഏജന്‍സിയായ കെയര്‍ എഡ്ജ് പറയുന്നു.

ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച് എഐ) അടുത്ത മൂന്ന് വര്‍ഷത്തിൽ ഓരോ വർഷവും 4,000 മുതല്‍ 4,500 കിലോമീറ്റര്‍ വരെ പുതിയ റോഡുകള്‍ o നിർമ്മിക്കും. ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ഇന്‍വിറ്റ്) അല്ലെങ്കില്‍ ഒരു ടോള്‍-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (ടിഒടി) മോഡല്‍ ഉപയോഗിച്ച് ഈ ആസ്തികളില്‍നിന്ന് സര്‍ക്കാരിന് അവർ ലക്ഷ്യമിടുന്ന വരുമാനം നേടാനാകും.

2020 മാര്‍ച്ചിന് മുമ്പ് അനുവദിച്ച 88% റോഡ് പദ്ധതികളും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നിർമ്മിച്ച ഈ റോഡുകളും സർക്കാരിന് മോണിറ്റൈസ് ചെയ്യാം.

2020-ന് മുമ്പുള്ള കാലയളവില്‍ അനുവദിച്ച പ്രോജക്റ്റുകളില്‍ 12% മാത്രമാണ് പദ്ധതികളിലെ പങ്കാളികളുടെ (സ്വകാര്യ നിക്ഷേപകർ) ബലഹീനതകള്‍ കാരണം വൈകുന്നത്, റേറ്റിംഗ് ഏജന്‍സി പറഞ്ഞു. എന്‍എച്ച് എഐ 2021 നവംബറില്‍ ഒരു ഇൻഫ്രാ സ്ട്രച്ച്ർ ട്രസ്റ്റ് (ഇന്‍വിറ്റ് ) രൂപീകരിച്ചു.

അതുവഴി 2022 ഡിസംബര്‍ വരെ ഏകദേശം 10200 കോടി രൂപ സമാഹരിക്കുകയും ചെയ്തു. സാമ്പത്തിക വര്‍ഷാവസാനത്തിന് മുമ്പ് മറ്റൊരു ഇൻവി റ്റിലുടെ പതിനായിരം കോടി കൂടി സമാഹരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.