11 Aug 2025 6:02 PM IST
Summary
ലക്ഷ്യമിടുന്നത് മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും രാജ്യങ്ങള്‍
50 രാജ്യങ്ങളിലേക്ക് കയറ്റുമതി കേന്ദ്രീകരിച്ച് അമേരിക്കയുടെ താരിഫ് ആഘാതത്തെ മറികടക്കാന്‍ ഇന്ത്യ. ലക്ഷ്യമിടുന്നത് മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും രാജ്യങ്ങള്‍.
ഇന്ത്യയുടെ കയറ്റുമതി വിപണിയുടെ 90% വരുന്നത് മിഡില്‍ ഈസ്റ്റിലേക്കാണ്. കൂടാതെ ആഫ്രിക്ക അടക്കമുള്ള മേഖലകളിലെ രാജ്യങ്ങളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കയറ്റുമതി വൈവിധ്യവല്‍ക്കരണം, മത്സരശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ് പ്രഥമ അജണ്ടയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ തന്നെ 20 രാജ്യങ്ങളിലെ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള തന്ത്രം വാണിജ്യ മന്ത്രാലയം തയ്യാറാക്കിയിരുന്നു. ഇപ്പോള്‍ 30 രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തുകയാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ കാരണം ജൂണില്‍ ഇന്ത്യയുടെ കയറ്റുമതി 35.14 ബില്യണ്‍ യുഎസ് ഡോളറായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തലത്തിലെ ഈ നിക്കം.
അതേസമയം വ്യാപാര കമ്മി ഈ മാസത്തില്‍ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 18.78 ബില്യണ്‍ യുഎസ് ഡോളറായി ചുരുങ്ങിയിട്ടുണ്ട്. 2025-26 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കയറ്റുമതി 1.92 ശതമാനം വര്‍ധിച്ച് 112.17 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ഇറക്കുമതി 4.24 ശതമാനം വര്‍ധിച്ച് 179.44 ബില്യണ്‍ യുഎസ് ഡോളറിലെത്തി.