image

22 April 2025 4:07 PM IST

Economy

ഉപഭോക്തൃ മേഖല തിരിച്ചുവരവിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

MyFin Desk

ഉപഭോക്തൃ മേഖല തിരിച്ചുവരവിന്   ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
X

Summary

  • 13 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്
  • ആളുകളുടെ വാങ്ങല്‍ ശേഷിയും ഉപഭോഗ ശേഷിയും വര്‍ധിക്കും


ഇന്ത്യയുടെ ഉപഭോക്തൃ മേഖല ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന് സ്വിസ് നിക്ഷേപ ബാങ്കായ യു ബി എസിന്റെ റിപ്പോര്‍ട്ട്. 13 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച നികുതി ആനുകൂല്യങ്ങള്‍, എട്ടാം ശമ്പള കമ്മീഷന്‍ എന്നിവ ഉപഭോക്തൃമേഖലയ്ക്ക് കരുത്ത് പകരുമെന്നാണ് ബാങ്ക് റിപ്പോര്‍ട്ട്. ഒപ്പം ഓഹരി വിപണിയിലെ തിരുത്തലിനെ തുടര്‍ന്ന് സ്റ്റോക്കുകള്‍ ഫെയര്‍ വാല്യുവില്‍ എത്തി നില്‍ക്കുന്നുവെന്നതും മേഖലയെ ആകര്‍ഷകമാക്കുന്നു.

2024 ഒക്ടോബര്‍ മുതല്‍ മൂല്യനിര്‍ണ്ണയത്തില്‍ 35 ശതമാനത്തിന്റെ വരെയുള്ള ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇത് ഉപഭോക്തൃ ഓഹരികള്‍ വാങ്ങുന്നതിന് നിക്ഷേപകരെ പ്രേരിപ്പിക്കും. കുറഞ്ഞ റിസ്‌കില്‍ നിക്ഷേപം നടത്താമെന്നാണ് ഏറ്റവും വലിയ സവിശേഷതയെന്നും റിപ്പോര്‍ട്ട് പറയുന്നു.

എട്ടാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുന്നതോടെ ആളുകളുടെ വാങ്ങല്‍ ശേഷി ഉയരും. ഒപ്പം നികുതി ബാധ്യത കുറയുന്നതോടെ ഉപഭോഗ ശേഷിയും വര്‍ധിക്കും. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷൂറന്‍സ്, ട്രാന്‍സ്‌പോര്‍ട്ട്, ടെലിഫോണ്‍ സര്‍വീസ് മേഖലകളിലെല്ലാം ഇതിന്റെ പ്രതിഫലനമുണ്ടാവുമെന്നും യുബിഎസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2025നും 2027നും ഇടയില്‍ 12.8 ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്കും മേഖലയില്‍ പ്രവചിക്കുന്നുണ്ട്.