2 May 2025 4:04 PM IST
Summary
- ഏപ്രില്‍ മാസത്തെ പിഎംഐ 58.2 ആയി
- ഉല്‍പ്പാദന മേഖല തിരിച്ചുവരവിന് ഒരുങ്ങുന്നു
രാജ്യത്തെ ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച 10 മാസത്തെ ഉയര്‍ന്ന നിലയില്‍. ഏപ്രില്‍ മാസത്തെ പിഎംഐ 58.2 ആയി. കുതിപ്പിന് തുണയായത് വര്‍ധിച്ച കയറ്റുമതി.
2024 ജൂണിന് ശേഷമുള്ള ശക്തമായ തിരിച്ച് വരവിന് മേഖല ഒരുങ്ങുകയാണെന്ന സൂചനയാണ് ഡാറ്റ നല്‍കുന്നത്. മേഖലയിലെ തൊഴില്‍, ഉല്‍പ്പാദനം, ഉല്‍പ്പന്ന സംഭരണം എന്നിവ ഉയര്‍ന്നതാണ് ഇതിന് കാരണമായതെന്നും എച്ച്എസ്ബിസി പര്‍ച്ചേസ് മാനുഫാക്ചറിങ് ഡാറ്റ വ്യക്തമാക്കുന്നു. വിദേശത്ത് നിന്നുള്ള ഓര്‍ഡറുകളാണ് കയറ്റുമതി ഉയര്‍ത്തിയത്.
ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, പശ്ചിമേഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ്
വലിയ തോതില്‍ ഓര്‍ഡറുകള്‍ ലഭിച്ചത്. കൂടാതെ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് ഉണ്ടാക്കിയ ഭാരം കമ്പനികള്‍ ഉപഭോക്താക്കളുടെ ചുമലിലേക്ക് കൈമാറുകയാണ്. രാസ വസ്തുക്കള്‍, ലോഹങ്ങള്‍, ഇലക്ട്രോണിക് ഘടകങ്ങള്‍ , തുണിത്തരങ്ങള്‍ എന്നിവയുടെ വിലയിലാണ് ഇതിന്റെ ഭാഗമായി വര്‍ധനവ് ഉണ്ടായത്.
ഏപ്രിലില്‍ പുതിയ കയറ്റുമതി ഓര്‍ഡറുകളിലെ ശ്രദ്ധേയമായ വര്‍ധനവ്, വികസിച്ചുകൊണ്ടിരിക്കുന്ന വ്യാപാര സാഹചര്യങ്ങളും പ്രതീക്ഷ നല്‍കുന്നതാണ്. യുഎസ് താരിഫ് പ്രഖ്യാപനങ്ങളോടും നിര്‍മാണ മേഖല പൊരുത്തപ്പെട്ടുവരികയാണെന്നും എച്ച്എസ്ബിസിയിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ജുല്‍ ഭണ്ഡാരി പറഞ്ഞു.