29 Nov 2022 5:38 PM IST
Summary
ഇനി മുതൽ ശ്രീലങ്കക്കാർക്ക് ഇന്ത്യൻ രൂപയെ മറ്റു കറൻസികളിലേക്ക് മാറ്റാൻ കഴിയും. ഇതിനായി ശ്രീലങ്കൻ ബാങ്കുകൾ ഇന്ത്യൻ ബാങ്കുമായി നോസ്ട്രോ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള കരാറിൽ ഏർപ്പെടേണ്ടതുണ്ട്. ലങ്കൻ ബാങ്കുകളുടെ ഓഫ്‌ഷോർ ബാങ്കിങ് യൂണിറ്റുകൾക്ക് (ഒബിയു) പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതിയും ഉണ്ട്.
ശ്രീലങ്കയിൽ 10,000 ഡോളറിനു തുല്യമായ ഇന്ത്യൻ രൂപ കൈവശം വക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകി. നിലവിൽ ശ്രീലങ്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ആശ്വാസകരമാണ് സർക്കാരിന്റെ ഈ നടപടി. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ രൂപയെ കൂടുതൽ പ്രചാരത്തിലാക്കുന്നതിനും ഡോളറിന്മേലുള്ള ആശ്രിതത്വം കുറക്കുന്നതിനും വേണ്ടിയുള്ള ഇന്ത്യൻ ഗവണ്മെന്റിന്റെ പദ്ധതിയെ ഇത് കൂടുതൽ ത്വരിതപ്പെടുത്തും.
ഇനി മുതൽ ശ്രീലങ്കക്കാർക്ക് ഇന്ത്യൻ രൂപയെ മറ്റു കറൻസികളിലേക്ക് മാറ്റാൻ കഴിയും. ഇതിനായി ശ്രീലങ്കൻ ബാങ്കുകൾ ഇന്ത്യൻ ബാങ്കുമായി നോസ്ട്രോ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള കരാറിൽ ഏർപ്പെടേണ്ടതുണ്ട്. ലങ്കൻ ബാങ്കുകളുടെ ഓഫ്‌ഷോർ ബാങ്കിങ് യൂണിറ്റുകൾക്ക് (ഒബിയു) പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതിയും ഉണ്ട്.
കയറ്റുമതി ഇറക്കുമതി, പണമയക്കൽ എന്നിവയുൾപ്പെടെയുള്ള എല്ലാ കറന്റ് അക്കൗണ്ട് ഇടപാടുകളും ശ്രീലങ്കക്കാർക്കും പ്രവാസികൾക്കും ഇടയിൽ നടത്താവുന്നതാണ്. എങ്കിലും ശ്രീലങ്കക്കാർ തമ്മിലുള്ള ഇടപാടുകൾ ബാങ്കിംഗ് ചാനലുകളിലൂടെ മാത്രമേ ചെയ്യാൻ കഴിയുള്ളുവെന്ന് ബാങ്കുകൾ വ്യക്തമാക്കി.