1 Sept 2025 4:24 PM IST
Summary
റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി
മോദി പ്രിയപ്പെട്ട സുഹൃത്തെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇന്ത്യ-റഷ്യ ബന്ധം സുദൃഢമാണെന്നും മൂന്നാം കക്ഷിയ്ക്ക് അത് തകര്‍ക്കാന്‍ ആവില്ലെന്നും യുഎസിനെ പരോക്ഷമായി പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. അതേസമയം റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി.
ഊര്‍ജ രംഗത്തെ സഹകരണം തുടരുമെന്നാണ് മോദിയും പുടിന്‍ കൂടികാഴ്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയത്. വ്യാപാരം, വളം, ബഹിരാകാശം, സുരക്ഷ, സംസ്‌കാരം എന്നീ മേഖലകളിലും ഉഭയകക്ഷി സഹകരണം ശക്തമാക്കും. ഇന്ത്യ പുടിന്റെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്ന് മോദി പറഞ്ഞപ്പോള്‍ മോദിയെ ഡിയര്‍ ഫ്രണ്ട് എന്ന അഭിസംബോധനയോടെയാണ് പുടിന്‍ ചേര്‍ത്ത് പിടിച്ചത്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഒരേ കാറിലാണ് ഇരുവരും കൂടിക്കാഴ്ചയുടെ വേദിയിലെത്തിയത്. റഷ്യ-യുക്രൈന്‍ യുദ്ധം, വ്യാപാര കരാറുകള്‍ അടക്കമുള്ളവ യോഗത്തില്‍ ചര്‍ച്ചയായി. റഷ്യ -ഇന്ത്യ ബന്ധം ഏറെ ആഴത്തിലുള്ളതാണെന്നും ഈ കൂടിക്കാഴ്ചയോടെ ഇത് മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുമെന്നും പുടിന്‍ പറഞ്ഞു.