17 April 2025 2:46 PM IST
Summary
- 2047-ല്‍ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് നിതി ആയോഗ് സിഇഒ
- ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലുപ്പം നിലവില്‍ 4.3 ട്രില്യണ്‍ ഡോളറാണ്
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ജര്‍മ്മനിയെയും ജപ്പാനെയും മറികടക്കുമെന്ന് നിതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്‌മണ്യം. 2047 ഓടെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്ക് ലോകത്തിന്റെ ഒരു വിദ്യാഭ്യാസ കേന്ദ്രമായി മാറാന്‍ കഴിയുമെന്നും സുബ്രഹ്‌മണ്യം പറഞ്ഞു. കാരണം രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടം അതിന്റെ ജനാധിപത്യമാണ്.
'നിലവില്‍, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്. അടുത്ത വര്‍ഷം അവസാനത്തോടെ നമ്മള്‍ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും. അതിനുശേഷം ഒരു വര്‍ഷം കൊണ്ട് മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും,' അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ ഐഎംഎഫ് ഡാറ്റ പ്രകാരം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലുപ്പം നിലവില്‍ 4.3 ട്രില്യണ്‍ യുഎസ് ഡോളറാണ്.
'മൂന്ന് വര്‍ഷത്തിനുള്ളില്‍ നമ്മള്‍ ജര്‍മ്മനിയെയും ജപ്പാനെയുംക്കാള്‍ വലുതായിരിക്കും. 2047 ആകുമ്പോഴേക്കും നമുക്ക് രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാന്‍ കഴിയും (30 ട്രില്യണ്‍ യുഎസ് ഡോളര്‍),' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ പ്രശ്‌നങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്ന് നിതി ആയോഗ് സിഇഒ അഭിപ്രായപ്പെട്ടു.
ജനസംഖ്യ കുറയുന്ന ഒരു സാഹചര്യം ലോകം ഇതുവരെ കണ്ടിട്ടില്ലെന്നും സുബ്രഹ്‌മണ്യം ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ജപ്പാന്‍ 15,000 ഇന്ത്യന്‍ നഴ്സുമാരെയും, ജര്‍മ്മനി 20,000 ആരോഗ്യ പ്രവര്‍ത്തകരെയും കൊണ്ടുപോകുന്നു. കാരണം അവര്‍ക്ക് ആവശ്യമായ ആളുകളില്ല. രാജ്യത്തിന്റെ ജനസംഖ്യാപരമായ നേട്ടം ഒരു ശക്തിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.