image

12 Nov 2022 2:01 PM IST

Economy

10 വർഷത്തിനുള്ളിൽ മൂന്നാമത്തെ സമ്പദ്ഘടനയായി ഇന്ത്യ മാറും: ധനമന്ത്രി

PTI

Finance minister
X

Summary

മികച്ച കാലവർഷവും, പൊതു നിക്ഷേപങ്ങളും, ശക്തമായ കോർപറേറ്റ് ബാലൻസ് ഷീറ്റും, കോവിഡ് പ്രതിസന്ധിയുടെ ശമനവുമെല്ലാം ഇന്ത്യയുടെ വളർച്ചയെ പിന്തുണക്കുന്നുണ്ട്. വിദേശ നിക്ഷേപകരുടെ നിക്ഷേപത്തിന് നിർണായകമായ പങ്കാണുള്ളതെന്നും, വിദേശ പോർട്ടഫോളിയോ നിക്ഷേപകർക്കായുള്ള മാനദണ്ഡങ്ങൾ ലളിതവും സുതാര്യവുമാക്കിയതും, വിദേശ നിക്ഷേപ പരിധി വർധിപ്പിച്ചതുമെല്ലാം ഇതിനു സഹായകരമായെന്നും സീതാരാമൻ പറഞ്ഞു.

ഡെൽഹി : ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറുമെന്നും അടുത്ത 10-15 വർഷത്തിനുള്ളിൽ ആഗോള തലത്തിലെ തന്നെ മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി മാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. യുഎസ്-ഇന്ത്യ ബിസിനസ്സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഇവന്റിൽ സംസാരിക്കുകയായിരിക്കുന്നു മന്ത്രി. ആഗോള സമ്പദ് വ്യവസ്ഥ ഇപ്പോഴും സങ്കീർണമായാണ് നിലനിൽക്കുന്നതെന്നും, അതിന്റെ ആഘാതം കാര്യമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മികച്ച കാലവർഷവും, പൊതു നിക്ഷേപങ്ങളും, ശക്തമായ കോർപറേറ്റ് ബാലൻസ് ഷീറ്റും, കോവിഡ് പ്രതിസന്ധിയുടെ ശമനവുമെല്ലാം ഇന്ത്യയുടെ വളർച്ചയെ പിന്തുണക്കുന്നുണ്ട്. വിദേശ നിക്ഷേപകരുടെ നിക്ഷേപത്തിന് നിർണായകമായ പങ്കാണുള്ളതെന്നും, വിദേശ പോർട്ടഫോളിയോ നിക്ഷേപകർക്കായുള്ള മാനദണ്ഡങ്ങൾ ലളിതവും സുതാര്യവുമാക്കിയതും, വിദേശ നിക്ഷേപ പരിധി വർധിപ്പിച്ചതുമെല്ലാം ഇതിനു സഹായകരമായെന്നും സീതാരാമൻ പറഞ്ഞു.

ഇത് കൂടാതെ വിദേശ നിക്ഷേപകർക്ക് രജിസ്ട്രേഷനായി കോമൺ അപ്പിക്കേഷൻ ഫോ൦ അവതരിപ്പിച്ചിട്ടുണ്ട്. ഡെബിറ്റ് നിക്ഷേപതിനായി വോളന്ററി റീടെൻഷൻ റൂട്ട് (വിആർആർ), ഫുള്ളി അക്സെസബിൾ റൂട്ട് (എഫ് എആർ) എന്നിവയും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിദേശ നിക്ഷേപത്തിൽ യു എസ് ആണ് ഏറ്റവും മുന്നിലെന്നും, യു എസ് എയിൽ നിന്നുള്ള നിക്ഷേപകരുടെ അസ്സെറ്റ് അണ്ടർ കസ്റ്റോടി (എയുസി) സെപ്റ്റംബർ 30 വരെയുള്ള കണക്കു പ്രകാരം 234 ബില്യൺ ഡോളറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.