13 May 2025 4:43 PM IST
Summary
- സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള യുഎസ് താരിഫ് നയത്തിന് ബദല്‍ നീക്കം
- ഇക്കാര്യം ലോക വ്യാപാര സംഘടനയെ അറിയിച്ച് ഇന്ത്യ
അമേരിക്കയുടെ സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവചുമത്താന്‍ അവകാശമുണ്ടെന്ന് ഇന്ത്യ. ഇക്കാര്യം ലോക വ്യാപാര സംഘടനയെ ഔദ്യോഗികമായി അറിയിച്ചു.
സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള യുഎസ് താരിഫ് നയത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതിനായി
അമേരിക്കയുടെ സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്കാണ് തീരുവചുമത്തുക. അമേരിക്കന്‍ നടപടി 94 ലെ താരിഫ് ആന്‍ഡ് ട്രേഡ് സംബന്ധിച്ച പൊതു കരാറിന് വിരുദ്ധമാണെന്ന് ഇന്ത്യ പറയുന്നു.
മൊത്തം 1.91 ബില്യണ്‍ ഡോളര്‍ ചുമത്താനാണ് ഇന്ത്യയുടെ നീക്കം. ഇതോടെ മേഖലയിലെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് അമേരിക്കന്‍ തീരുവ വഴിയുണ്ടാവുന്ന നഷ്ടം നികത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.2025 ഫെബ്രുവരി 10-നാണ് സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക സുരക്ഷാ തീരുവ പ്രഖ്യാപിച്ചത്. അതാവട്ടെ ലോകവ്യാപാര സംഘടനയെ അറിയിക്കാതെയാണ് പ്രഖ്യാപിച്ചതെന്നും ഇന്ത്യ വ്യക്തമാക്കി.
പ്രത്യേക സുരക്ഷാ തീരുവയ്ക്കുള്ള കാരണമായി അമേരിക്ക പറഞ്ഞത് അമേരിക്കയിലേക്ക് അധികമായി സ്റ്റീല്‍, അലൂമിനിയം ഇറക്കുമതി നടക്കുന്നുണ്ട്. ഇത് ആഭ്യന്തര വ്യവസായത്തിന് വെല്ലുവിളിയാണ്. അതിനാല്‍ ദേശീയ സുരക്ഷ മാനദണ്ഡമാക്കി തീരുവ ഉയര്‍ത്തി എന്നാണ്. എന്നാല്‍ ലോകവ്യാപാര സംഘടന ചട്ടം പ്രകാരം 1 മാസമാണ് ഇത്തരം സുരക്ഷാ തീരുവയ്ക്കുള്ള കാലപരിധി. നിലവില്‍ സമയപരിധി അവസാനിച്ചിട്ടുണ്ട്. അതിനാല്‍ മുന്‍സ്ഥിതി തിരിച്ച് കൊണ്ട് വരണമെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്.