24 Dec 2024 6:48 PM IST
Summary
- 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനികള്‍ സമാഹരിച്ചത് 1.21 ലക്ഷം കോടി രൂപ
- ഉയര്‍ന്ന മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഒരു ശക്തമായ സമ്പദ് വ്യവസ്ഥയുടെ സൂചകം
പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ കമ്പനികളുടെ ഫണ്ട് സമാഹരണത്തില്‍ പതിന്മടങ്ങ് വര്‍ധന. 1.21 ലക്ഷം കോടി രൂപയാണ് 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനികള്‍ സമാഹരിച്ചത്.
കമ്പനികള്‍ സമാഹരിച്ച ഫണ്ട് 10 മടങ്ങ് വര്‍ധിച്ചതായാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. മൂലധന വിപണിയിലെ ഫണ്ട് സമാഹരണത്തിലൂടെ 2014ല്‍ 12,068 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ വരെ 1.21 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഉയര്‍ന്ന മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഒരു ശക്തമായ സമ്പദ് വ്യവസ്ഥയുടെ സൂചകമാണ്. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വളര്‍ത്തുകയും മൊത്തത്തിലുള്ള സാമ്പത്തിക പുരോഗതിക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.
വിപണി മൂലധനം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്കില്‍ 0.06 ശതമാനം വര്‍ദ്ധനവിന് കാരണമാകും.