image

16 Jun 2025 3:47 PM IST

Economy

വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തം

MyFin Desk

വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തം
X

Summary

ഉറച്ച ജിഡിപി വളര്‍ച്ചയാണ് സമ്പദ് വ്യവസ്ഥയുടെ കരുത്ത്


ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. കരുത്തായത് കുറഞ്ഞ പണപ്പെരുപ്പവും നിക്ഷേപങ്ങളിലെ സ്ഥിരതയും.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സ്ഥിരതയുള്ളതും വളരുന്നതും ആഗോള, ആഭ്യന്തര വെല്ലുവിളികളെ അതിജീവിക്കുന്നതുമാണെന്ന് കെയര്‍ എഡ്ജ് റിപ്പോര്‍ട്ട് പറയുന്നു. ഉറച്ച ജിഡിപി വളര്‍ച്ച കരുത്തായി തുടരുന്നു. നല്ല വിളവെടുപ്പും മഴയും കാരണം ഭക്ഷ്യ പണപ്പെരുപ്പം കുറഞ്ഞ് വരികയാണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം ശരാശരി 4.0 ശതമാനമാകുമെന്നാണ് പ്രതീക്ഷ. 2025ലെ 4.6 ശതമാനത്തില്‍ നിന്നുള്ള കുറവാണിത്. ധനകമ്മി ജിഡിപിയുടെ 4.8 ശതമാനമായി നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലും സാമ്പത്തിക അച്ചടക്കം തന്നെയാണ് സര്‍ക്കാരില്‍ നിന്ന പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ മൂലധന വിനിയോഗം 10.5 ട്രില്യണ്‍ ആയി ഉയര്‍ന്നു. അടിസ്ഥാന സൗകര്യങ്ങളില്‍ സര്‍ക്കാര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നു. അതേസമയം, എന്നാല്‍ ഗാര്‍ഹിക കടം വര്‍ദ്ധിക്കുന്നത്, ഉപഭോഗം ആവശ്യകതയിലെ കുറവ്, വ്യാപാര കമ്മി തുടങ്ങിയവ ആശങ്കയായി നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടി.