19 April 2025 3:39 PM IST
Summary
- പ്രതിരോധ മേഖലയില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കും
- ഇന്ത്യയുടെ നിലവിലെ പ്രതിരോധ ഉത്പാദനം 1.60 ലക്ഷം കോടിയുടേത്
2030 ആകുമ്പോഴേക്കും അരലക്ഷം കോടിയുടെ പ്രതിരോധ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തിന്റെ ഈ മേഖലയിലെ കയറ്റുമതി 2014-ല്‍ 600 കോടി മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിരോധ മേഖലയില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്.ഇതിനായി തദ്ദേശീയ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യവസായ പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് സിംഗ് പറഞ്ഞു.
ഇനി ഇറക്കുമതി ചെയ്യാത്തതും തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കേണ്ടതുമായ പ്രതിരോധ വസ്തുക്കളുടെ പട്ടിക നരേന്ദ്ര മോദി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നിലവിലെ പ്രതിരോധ ഉത്പാദനം 1.60 ലക്ഷം കോടി രൂപയാണെന്നും ഇത് 3 ലക്ഷം കോടി രൂപയായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
ഒരു പ്രതിരോധ ഉല്‍പ്പാദന കേന്ദ്രമെന്ന നിലയില്‍ ഛത്രപതി സംഭാജിനഗറിന്റെ സാധ്യതകള്‍ മന്ത്രി ചൂണ്ടിക്കാട്ടി. പ്രായോഗിക പദ്ധതികള്‍ അവതരിപ്പിക്കാന്‍ അദ്ദേഹം വ്യവസായ പങ്കാളികളെ ക്ഷണിച്ചു.