13 Aug 2025 4:23 PM IST
Summary
ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 17.8 ശതമാനം വളര്‍ച്ച
ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 1% ല്‍ താഴെയെന്ന് റിപ്പോര്‍ട്ട്. യുഎസിലേക്കുള്ള കയറ്റുമതിയില്‍ വളര്‍ച്ചയും രേഖപ്പെടുത്തി.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫുകള്‍ക്കിടയിലും, ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഒരു ശതമാനത്തില്‍ താഴെയായി തുടരുമെന്ന് റിപ്പോര്‍ട്ട്.
ഒരു രാജ്യത്തിന്റെ മൊത്തം ഇറക്കുമതി, സേവനങ്ങള്‍, കൈമാറ്റം എന്നിവയുടെ ഒരു സാമ്പത്തിക സൂചകമാണ് കറന്റ് അക്കൗണ്ട് കമ്മി. ജിഡിപിയുടെ ഏകദേശം 2 ശതമാനം വരുന്ന ഇന്ത്യയുടെ ആഭ്യന്തര സമ്പദ് വ്യവസ്ഥ താരിഫ് ആഘാതത്തിനെതിരെ ഒരു പരിധി വരെ സഹായിക്കുമെന്ന് കെയര്‍എഡ്ജ് റേറ്റിംഗ് റിപ്പോര്‍ട്ട് പറയുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ യുഎസിലേക്കുള്ള കയറ്റുമതിയില്‍, മുന്‍ വര്‍ഷത്തേക്കാള്‍ 22 ശതമാനം കുത്തനെ വളര്‍ച്ചയുണ്ടായി. ചൈനയിലേക്കുള്ള കയറ്റുമതിയിലും 17.8 ശതമാനം വളര്‍ച്ചയുണ്ടായി.