image

25 Aug 2025 3:39 PM IST

Economy

ഗാര്‍ഹിക സമ്പാദ്യം ജിഡിപിയുടെ 13% ആയി ഉയരും

MyFin Desk

ഗാര്‍ഹിക സമ്പാദ്യം ജിഡിപിയുടെ 13% ആയി ഉയരും
X

Summary

കുടുംബ സമ്പാദ്യം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ നയിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്


രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യം അടുത്ത 10 വര്‍ഷത്തിനകം ജിഡിപിയുടെ 13% ആയി ഉയരുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്. കുടുംബങ്ങളുടെ സമ്പാദ്യ ശീലം മാറുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമെന്നും റിപ്പോര്‍ട്ട്.

2035 ആകുമ്പോഴേക്കും വിവിധ സാമ്പത്തിക ആസ്തികളിലേക്ക് ഏകദേശം 9.5 ട്രില്യണ്‍ യുഎസ് ഡോളറിന്റെ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. അതായത് കുടുംബങ്ങളുടെ സമ്പാദ്യ ശീലങ്ങളില്‍ ഇക്കാലത്ത് മാറ്റമുണ്ടാവും.

സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് പോലുള്ള പരമ്പരാഗത ഭൗതിക ആസ്തികളില്‍ നിന്ന് നിക്ഷേപകര്‍ പിന്‍മാറും. പകരം മ്യൂച്ചല്‍ ഫണ്ട്, ഓഹരികള്‍ അടക്കമുള്ള വരുമാനമുണ്ടാക്കുന്ന ആസ്തികളില്‍ നിക്ഷേപമെത്തും.

ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ട് പോലുള്ള ദീര്‍ഘകാല ഉല്‍പ്പന്നങ്ങളിലേക്ക് 4+ ട്രില്യണ്‍ യുഎസ് ഡോളറിന്റെ ഒഴുക്കാണ് പ്രതീക്ഷിക്കുന്നതെന്ന് ഗോള്‍ഡ് മാന്‍ സാക്സ് വ്യക്തമാക്കി. അതേസമയം, ബാങ്ക് നിക്ഷേപങ്ങളിലേക്ക് 3.5 ട്രില്യണ്‍ യുഎസ് ഡോളറും ഇക്വിറ്റികളിലേക്കും മ്യൂച്വല്‍ ഫണ്ടുകളിലേക്കും 0.8 ട്രില്യണ്‍ യുഎസ് ഡോളറുമെത്തും. ഇത് കോര്‍പ്പറേറ്റ് മൂലധന ചെലവുകള്‍ക്ക് സ്ഥിരമായ ഫണ്ടിങ് ഉറപ്പാക്കും.

സ്വാഭാവികമായും ബിസിനസ് സെക്ടര്‍ വലിയ വളര്‍ച്ച കൈവരിക്കും. കറന്റ് അക്കൗണ്ട് കമ്മി പോലുള്ളവയെ ബാധിക്കാതെ സാമ്പത്തിക വ്യവസ്ഥ വികസിക്കുന്നതിന് ഇത് കാരണമാവുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.