image

28 Nov 2022 4:33 PM IST

Economy

പണപ്പെരുപ്പം പിടിവിടുന്നില്ല, ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം കുറച്ച് എസ് ആന്‍ഡ് പി

MyFin Desk

പണപ്പെരുപ്പം പിടിവിടുന്നില്ല, ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം കുറച്ച് എസ് ആന്‍ഡ് പി
X


നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അനുമാനം 30 ബേസിസ് പോയിന്റ് കുറച്ച് എഴ് ശതമാനമാക്കി എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്സ്. 2024 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച അനുമാനവും 50 ബേസിസ് പോയിന്റ് കുറച്ച് ആറ് ശതമാനമാക്കി.

രാജ്യത്തെ പണപ്പെരുപ്പം സഹന പരിധിയായ ആറ് ശതമാനത്തിനു മുകളില്‍ 2022 അവസാനിക്കാറായപ്പോഴും തുടരുന്നതിനാലാണ് 7.3 ശതമാനം എന്ന അനുമാനത്തില്‍ നിന്നും ഏഴ് ശതമാനത്തിലേക്ക് അനുമാനം താഴ്ത്തിയത്.

അന്താരാഷ്ട്ര തലത്തിലുള്ള പ്രശ്നങ്ങള്‍ ഏഷ്യ പസഫിക് പ്രദേശത്തെ സ്വാധീനിക്കുന്നുണ്ട്. അതോടൊപ്പം ആഗോള തലത്തില്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുയര്‍ത്തുന്നത്, ഈ പ്രദേശത്തെ കേന്ദ്ര ബാങ്കുകള്‍ക്കുമേല്‍ മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്, കറന്‍സി മൂല്യത്തിലുണ്ടാകുന്ന ഇടിവ് തുടങ്ങിയ സമ്മര്‍ദ്ദങ്ങളായും ബാധിക്കുന്നുണ്ടെന്നാണ് എസ് ആന്‍ഡ് പിയുടെ വീക്ഷണം.

ചൈനയില്‍ പ്രകടമായ മാന്ദ്യത്തിന് കുറവു വരുത്താന്‍ ഇന്ത്യയുടെ ഉപഭോഗസ്വഭാവത്തില്‍ വന്ന തിരിച്ചുവരവ്

കാരണമായി. പ്രത്യേകിച്ച് സേവനങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ന്നത്, വളര്‍ച്ചയിലേക്കുള്ള തിരിച്ചുവരവും, നിക്ഷേപ വളര്‍ച്ചയും അതിവേഗത്തിലാക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന്, സെപ്റ്റംബറില്‍, എസ് ആന്‍ഡ് പി ഏഷ്യ-പസഫിക് മേഖലയിലെ ചീഫ് ഇക്കണോമിസ്റ്റ് ലൂയിസ് കുജ്ജിസ് അഭിപ്രായപ്പെട്ടിരുന്നു.