image

21 April 2025 5:58 PM IST

Economy

അടിസ്ഥാന സൗകര്യ മേഖല; വളര്‍ച്ച ഇടിയുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്

MyFin Desk

അടിസ്ഥാന സൗകര്യ മേഖല; വളര്‍ച്ച  ഇടിയുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്
X

Summary

  • സ്വകാര്യ മേഖലയിലെ മൂലധന ചെലവ് കുറയുന്നതാണ് കാരണം
  • കയറ്റുമതി മേഖല പ്രതിസന്ധിയിലെന്നും റിപ്പോര്‍ട്ട്


രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയുടെ വളര്‍ച്ച ഇടിയുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്. ആഗോള വെല്ലുവിളികള്‍ കാരണം സ്വകാര്യ മേഖലയിലെ മൂലധന ചെലവ് കുറയുന്നതാണ് കാരണമെന്നും റിപ്പോര്‍ട്ട്.

താരിഫ് നയം അടക്കമുള്ള പ്രതിസന്ധികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളി സൃഷ്ടിക്കും. രാജ്യത്തെ ജിഡിപി പ്രതിരോധ ശേഷി ആര്‍ജ്ജിച്ച് വരികയാണെങ്കിലും കയറ്റുമതി മേഖല പ്രതിസന്ധിയിലാണ്. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യമുണ്ടായാല്‍ തുറമുഖങ്ങളില്‍ ചരക്കുകള്‍ കെട്ടികിടക്കുന്ന സാഹചര്യമുണ്ടാവാമെന്നും ഗോള്‍ഡ്മാന്‍ സാക്സ് വ്യക്തമാക്കി.

സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് വിദേശത്ത് നിന്നുള്ള കരാറുകള്‍ ലഭിക്കുന്നത് കുറയും. ഇതോടെ മൂലധന ചെലവ് വിനിയോഗിക്കുന്നതില്‍ നിന്ന് കമ്പനികള്‍ പിന്നോട്ട് പോവുന്നതിന് വഴിവയ്ക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താരിഫ് നിരക്കുകളില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതിനാല്‍ തന്നെ പുതിയ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ പദ്ധതികള്‍ വൈകിപ്പിച്ചേക്കാം.

ഇതിന്റെ ഫലമായി സര്‍ക്കാര്‍ ചെലവ് കുറയാം. ഇത് നിക്ഷേപ വികാരത്തെ കൂടുതല്‍ തളര്‍ത്തും. ഇന്ത്യ ഈ അനിശ്ചിതത്വം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും സമ്പദ് വ്യവസ്ഥയുടെ ഭാവിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

പലിശയില്ലാത്ത വായ്പകള്‍, നികുതി ആനുകൂല്യം, പലിശ നിരക്ക് കുറയ്ക്കല്‍ എന്നിവയിലൂടെ കോര്‍പറേറ്റുകളെ പിന്തുണയക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുന്നുണ്ട്. ഇവയുടെ ഫലമറിയാന്‍ കുറച്ചമാസങ്ങളെടുക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.