image

18 Sept 2025 1:02 PM IST

Economy

കൂടുതല്‍ നിക്ഷേപിക്കുക, ശേഷി വര്‍ധിപ്പിക്കുക; കമ്പനികളോട് ധനമന്ത്രി

MyFin Desk

കൂടുതല്‍ നിക്ഷേപിക്കുക, ശേഷി  വര്‍ധിപ്പിക്കുക; കമ്പനികളോട് ധനമന്ത്രി
X

Summary

നൈപുണ്യ വികസനത്തിലെ പങ്കാളിത്തം അതിപ്രധാനം


നിക്ഷേപം, ശേഷി വികസിപ്പിക്കല്‍, ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കല്‍ എന്നിവയില്‍ അവശേഷിക്കുന്ന മടി ഉപേക്ഷിക്കണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ത്യന്‍ വ്യവസായത്തോട് ആഹ്വാനം ചെയ്തു. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്റ് പരിപാടിയില്‍ സംസാരിച്ച ധനമന്ത്രി, വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ എന്താണ് വേണ്ടതെന്ന് വ്യവസായം വ്യക്തമായി പറയേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.

വ്യവസായത്തില്‍ നിന്നുള്ള മൂന്ന് പ്രധാന പ്രതീക്ഷകള്‍ ധനമന്ത്രി വിശദീകരിച്ചു. ഇതില്‍ പ്രധാനം നിക്ഷേപത്തിലെ മുന്നേറ്റമാണ്. സര്‍ക്കാരിന്റെ സ്ഥിരമായ പരിഷ്‌കരണ നീക്കങ്ങള്‍ പ്രയോജനപ്പെടുത്തി, ഇന്ത്യയില്‍ ഉല്‍പ്പാദനം വികസിപ്പിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്.

കൂടാതെ നൈപുണ്യ വികസനത്തിലെ പങ്കാളിത്തം അതിപ്രധാനമാണ്. നൈപുണ്യ വികസന സംരംഭങ്ങളില്‍ സര്‍ക്കാരുമായി പങ്കാളിത്തം സ്ഥാപിച്ചുകൊണ്ട്, ഗുണനിലവാര മാനേജ്മെന്റിനെ എല്ലാ മേഖലയുടെയും ഭാഗമാക്കണം. ഇതുവഴി തൊഴില്‍-സജ്ജരാണെന്ന് ഉറപ്പാക്കാനാകും.

എല്ലാറ്റിലുമപരി മാനവ വിഭവശേഷി വിടവുകള്‍ പരിഹരിക്കുന്നതിനും വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാരുമായി തുടര്‍ച്ചയായ സഹകരണം വളര്‍ത്തിയെടുക്കേണ്ടതും അനിവാര്യമാണ്.

നൈപുണ്യ വികസന സംരംഭങ്ങളുടെ പ്രാധാന്യവും ധനമന്ത്രി എടുത്തുപറഞ്ഞു. ഇത് ഹ്രസ്വകാല കോഴ്സുകളില്‍ ആരംഭിച്ച് അവസാനിക്കാന്‍ കഴിയില്ലെന്നും, മറിച്ച് ഒരു തുടര്‍ച്ചയായ ശ്രമമായിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.