image

30 May 2025 9:59 AM IST

Economy

ജാപ്പനീസ് സമുദ്രോത്പന്നങ്ങള്‍; ചൈന ഇറക്കുമതി പുനരാരംഭിക്കുന്നു

MyFin Desk

ജാപ്പനീസ് സമുദ്രോത്പന്നങ്ങള്‍; ചൈന  ഇറക്കുമതി പുനരാരംഭിക്കുന്നു
X

Summary

  • 2023ലാണ് ചൈന ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്
  • ആണവ നിലയത്തിലെ മലിനജലം കടലില്‍ ഒഴുക്കിയതിനെത്തുടര്‍ന്നായിരുന്നു ചൈനീസ് നടപടി


ജാപ്പനീസ് സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതി ചൈന പുനരാരംഭിക്കുന്നു. ഫുകുഷിമ ആണവ നിലയത്തിലെ മലിനജലം കടലിലേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് 2023ലാണ് ചൈന ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ബെയ്ജിംഗില്‍ ജാപ്പനീസ്, ചൈനീസ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചക്കുശേഷം ഇരുപക്ഷവും ഒരുകരാറിലെത്തി. ആവശ്യമായ രേഖകള്‍ പൂര്‍ത്തിയായാല്‍ ഇറക്കുമതി പുനരാരംഭിക്കുമെന്നും ജാപ്പാന്‍ കൃഷി മന്ത്രി ഷിന്‍ജിറോ കൊയ്‌സുമി പറഞ്ഞു.

ജലത്തിനന്റെ സാമ്പിള്‍ പരിശോധിച്ച ശേഷമായിരിക്കും നിരോധനം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ബെയ്ജിംഗ് സ്വീകരിക്കുക.

2011-ലെ ഭൂകമ്പത്തിലും സുനാമിയും മൂലം ഫുകുഷിമ പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചു, ഇത് അതിന്റെ മൂന്ന് റിയാക്ടറുകളില്‍ ഉരുകലിന് കാരണമാവുകയും വലിയ അളവില്‍ റേഡിയോ ആക്ടീവ് ജലം അടിഞ്ഞുകൂടുകയും ചെയ്തു.

2023 ഓഗസ്റ്റില്‍ ജപ്പാന്‍ മലിനജലം പുറന്തള്ളാന്‍ തുടങ്ങുന്നതിനുമുമ്പ്, റേഡിയോ ആക്ടിവിറ്റി പരമാവധി കുറയ്ക്കുന്നതിനായി ജപ്പാന്‍ മലിനജലം സംസ്‌കരിച്ച് വളരെയധികം നേര്‍പ്പിച്ചിരുന്നു.

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഡിസ്ചാര്‍ജ് നടത്തിയതെന്നും ഐഎഇഎ നിരീക്ഷണത്തില്‍ നിന്നുള്ള ഡാറ്റ പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്നും ജപ്പാന്‍ പറയുന്നു.

കിഴക്കന്‍ ചൈനയിലെ മത്സ്യബന്ധന വ്യവസായത്തെയും തീരദേശ സമൂഹങ്ങളെയും അപകടത്തിലാക്കുമെന്ന് പറഞ്ഞാണ് ചൈന ജാപ്പനീസ് സമുദ്രവിഭവങ്ങളുടെ ഇറക്കുമതി തടഞ്ഞത്.