image

1 Dec 2024 1:59 PM IST

Economy

എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

MyFin Desk

lpg commercial cylinder prices hiked again
X

Summary

  • തുടര്‍ച്ചയായ അഞ്ചാം മാസമാണ് എല്‍പിജി നിരക്ക് വര്‍ധിപ്പിക്കുന്നത്
  • 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയുടെ വര്‍ധനവ്
  • അഞ്ചുമാസങ്ങള്‍ക്കിടെ 173.5 രൂപയാണ് കൂട്ടിയത്


രാജ്യത്ത് വീണ്ടും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജിയുടെ നിരക്ക് വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ അഞ്ചാം മാസമാണ് ഇതില്‍ വര്‍ധന വരുത്തുന്നത്. അഞ്ചുമാസങ്ങള്‍ക്കിടെ 173.5 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര എണ്ണ വില പ്രവണതകള്‍ക്ക് അനുസൃതമായി നടത്തിയ പ്രതിമാസ പരിഷ്‌കരണത്തിലാണ് വര്‍ധനയുണ്ടായത്.

19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയുടെ വര്‍ധനവാണ ് വരുത്തിയത്.എന്നാല്‍ കേരളത്തില്‍ വില വര്‍ധന 17 രൂപയായി ഉയരും. കഴിഞ്ഞ മാസം വാണിജ്യ സിലണ്ടറുകള്‍ക്ക് 62 രൂപ വര്‍ധിപ്പിച്ചിരുന്നു.

ഇപ്പോള്‍ വാണിജ്യസിലിണ്ടര്‍ ഒന്നിന് 1827 രൂപയാണ് വില. അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജിയുടെ വില വര്‍ധിപ്പിച്ചിട്ടില്ല. ജെറ്റ് ഇന്ധനം അഥവാ എടിഎഫിന്റെയും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 1.45 ശതമാനമാണ് വര്‍ധന. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എടിഎഫ്) വില കിലോലിറ്ററിന് 1,318.12 രൂപ അഥവാ 1.45 ശതമാനം വര്‍ധിപ്പിച്ച്, ദേശീയ തലസ്ഥാനത്ത് കിലോലിറ്ററിന് 91,856.84 രൂപയായി. ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് വിമാന ഇന്ധന വിലയിലെ വര്‍ധന.

വാറ്റ് ഉള്‍പ്പെടെയുള്ള പ്രാദേശിക നികുതികളുടെ സംഭവവികാസത്തെ ആശ്രയിച്ച് എല്‍പിജി, എടിഎഫ് എന്നിവയുടെ വിലകള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. ഗാര്‍ഹിക വീടുകളില്‍ ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ നിരക്ക് 14.2 കിലോ സിലിണ്ടറിന് 803 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.

പെട്രോള്‍, ഡീസല്‍ വില മരവിപ്പിക്കുന്നത് തുടരുകയാണ്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ച്ച് പകുതിയോടെ നിരക്ക് ലിറ്ററിന് രണ്ട് രൂപ കുറച്ചിരുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 94.72 രൂപയും ഡീസലിന് 87.62 രൂപയുമാണ്.