11 Dec 2025 7:59 PM IST
Summary
ഇലക്ട്രോണിക്‌സ്, പ്രതിരോധം, ഓട്ടോമോട്ടീവ്, ഇലക്ട്രിക് വാഹനങ്ങള്‍, ഊര്‍ജ്ജം, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലകള്‍ കുതിക്കും
ഇന്ത്യന്‍ ജിഡിപിയില്‍ നിര്‍മ്മാണ മേഖലയുടെ പങ്ക് 25 ശതമാനമായി ഉയരുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇത് ഏകദേശം 17ശതമാനമാണ്. അപ്പോഴേക്കും രാജ്യം ഒരു ആഗോള വ്യാവസായിക ശക്തികേന്ദ്രമായി മാറുമെന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെയും Z47 ന്റെയും സംയുക്ത റിപ്പോര്‍ട്ട് പറയുന്നു.
2047 ആകുമ്പോഴേക്കും 25 ലക്ഷം കോടി യുഎസ് ഡോളറിന്റെ വ്യാവസായിക അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന അഞ്ച് മേഖലകളെ റിപ്പോര്‍ട്ട് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ്, പ്രതിരോധം, ഓട്ടോമോട്ടീവ്, ഇലക്ട്രിക് വാഹനങ്ങള്‍, ഊര്‍ജ്ജം, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണത്.
കരുത്തായി മെയ്ക്ക് ഇൻ ഇന്ത്യ
നവീകരണ പ്രവർത്തനങ്ങൾ , മത്സരശേഷി, സാങ്കേതികവിദ്യാ നവീകരണം എന്നിവയിലൂടെ രാജ്യം ഉല്‍പ്പാദനക്കുതിപ്പ് നടത്തും.പ്രതിരോധം, ഇലക്ട്രിക് വാഹനങ്ങള്‍, സെമികണ്ടക്ടറുകള്‍ എന്നിവയിലുടനീളം ഇപ്പോള്‍ത്തന്നെ പ്രാദേശിക നിര്‍മ്മാണ യൂണിറ്റുകളെ രാജ്യം ആശ്രയിക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ മികവിനുദാഹരണമാണ്.
ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടറുകള്‍ തുടങ്ങിയ മേഖലകളില്‍, ഇന്ത്യയുടെ വിപണി 2022 ല്‍ 33 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. 2030 ല്‍ ഇത് 117 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മെയ്ക്ക്-ഇന്‍-ഇന്ത്യയുടെ മുന്നേറ്റം ഇതിന് കാരണമായി. ഉയർന്ന ഉൽപ്പാദനം ഈ രംഗത്തെ ഇറക്കുമതി 9.3 ശതമാനം കുറയാൻ സഹായകരമായി. കയറ്റുമതി 23,000 കോടി രൂപയിലെത്തി. കൂടാതെ 2025 സാമ്പത്തികവര്‍ഷത്തില്‍ 92 ശതമാനം കരാറുകളും ആഭ്യന്തര വ്യവസായ മേഖലയിലാണ് നല്‍കിയത്.
പഠിക്കാം & സമ്പാദിക്കാം
Home
