1 Jun 2025 5:30 PM IST
Summary
- മൊത്തം ജിഎസ്ടി സമാഹരണം ഏകദേശം 1.74 ലക്ഷം കോടിയിലെത്തി
- ഏപ്രില്‍ മാസത്തിലെ ജി എസ് ടി വരുമാനം 2.37 ലക്ഷം കോടി രൂപയായിരുന്നു
മെയ് മാസത്തില്‍ ജിഎസ്ടി വരുമാനം 16.4 ശതമാനം ഉയര്‍ന്ന് 2.01 ലക്ഷം കോടി രൂപയിലെത്തിയതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഏപ്രിലില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2.37 ലക്ഷം കോടി രൂപയിലെത്തിയതിന് ശേഷമാണ് ഇത്.
മെയ് മാസത്തില്‍ ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള മൊത്ത വരുമാനം 13.7 ശതമാനം ഉയര്‍ന്ന് ഏകദേശം 1.50 ലക്ഷം കോടി രൂപയായി. ഇറക്കുമതിയില്‍ നിന്നുള്ള ജിഎസ്ടി വരുമാനം 25.2 ശതമാനം വര്‍ധിച്ച് 51,266 കോടി രൂപയുമായി.
മെയ് മാസത്തില്‍ കേന്ദ്ര ജിഎസ്ടിയില്‍ നിന്നുള്ള മൊത്തം വരുമാനം 35,434 കോടി രൂപയും സംസ്ഥാന ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം 43,902 കോടി രൂപയും സംയോജിത ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം ഏകദേശം 1.09 ലക്ഷം കോടി രൂപയുമാണ്. സെസ്സില്‍ നിന്നുള്ള വരുമാനം 12,879 കോടി രൂപയായിരുന്നു.
മൊത്തം ജിഎസ്ടി സമാഹരണം ഏകദേശം 1.74 ലക്ഷം കോടി രൂപയായിരുന്നു, ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 20.4 ശതമാനം വളര്‍ച്ചയാണ്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സമാഹരിച്ചത് 1,72,739 കോടി രൂപയായിരുന്നു.
മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ വലിയ സംസ്ഥാനങ്ങളില്‍ ശേഖരണത്തില്‍ 17 ശതമാനം മുതല്‍ 25 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ 6 ശതമാനം വരെ വര്‍ദ്ധനവാണ് ഉണ്ടായത്.
മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ശരാശരി 10 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.