image

7 Sept 2025 1:36 PM IST

Economy

ടോപ്‌ടെന്നില്‍ ഏഴ് കമ്പനികളും കുതിച്ചു; വിപണിമൂല്യം വര്‍ധിച്ചത് ഒരു ട്രില്യണ്‍ രൂപ

MyFin Desk

ടോപ്‌ടെന്നില്‍ ഏഴ് കമ്പനികളും കുതിച്ചു;  വിപണിമൂല്യം വര്‍ധിച്ചത് ഒരു ട്രില്യണ്‍ രൂപ
X

Summary

ഏറ്റവും അധികം നേട്ടം ഉണ്ടാക്കിയത് ബജാജ് ഫിനാന്‍സും റിലയന്‍സ് ഇന്‍ഡസ്ട്രീസും


കഴിഞ്ഞ ആഴ്ച ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ ഏഴ് കമ്പനികളുടെ വിപണി മൂല്യം 1,06,250.95 കോടി രൂപ വര്‍ദ്ധിച്ചു. ഏറ്റവും അധികം നേട്ടം ഉണ്ടാക്കിയത് ബജാജ് ഫിനാന്‍സും റിലയന്‍സ് ഇന്‍ഡസ്ട്രീസും. ഓഹരി വിപണിയിലെ ശുഭാപ്തിവിശ്വാസമാണ് കഴിഞ്ഞയാഴ്ച കണ്ടത്.

കഴിഞ്ഞ ആഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 901.11 പോയിന്റ് അഥവാ 1.12 ശതമാനം ഉയര്‍ന്നു, നിഫ്റ്റി 314.15 പോയിന്റ് അഥവാ 1.28 ശതമാനവും ഉയര്‍ന്നു.

ടോപ്-10 പാക്കില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, എല്‍ഐസി എന്നിവ നേട്ടം കൊയ്തു. അതേസമയം ടിസിഎസ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ വിപണിമൂല്യത്തില്‍ ഇടിവ് നേരിട്ടു.

ബജാജ് ഫിനാന്‍സിന്റെ മൂല്യം 37,960.96 കോടിരൂപ ഉയര്‍ന്ന് 5,83,451.27 കോടിയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 23,343.51 കോടിരൂപ കൂടി ചേര്‍ത്ത് 18,59,767.71 കോടിയിലെത്തി.

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂലധനം (എംകാപ്പ്) 17,580.42 കോടി രൂപ ഉയര്‍ന്ന് 14,78,444.32 കോടിയിലെത്തി. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) മൂല്യം 15,559.49 കോടി ഉയര്‍ന്ന് 5,54,607.42 കോടിയി രൂപയിലെത്തി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 4,246.09 കോടി രൂപ ഉയര്‍ന്ന് 7,44,864.69 കോടിയിലെത്തി. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം 4,134.02 കോടി ഉയര്‍ന്ന് 10,81,347.25 കോടി രൂപയിലെത്തി. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 3,426.46 കോടി ഉയര്‍ന്ന് 10,01,717.42 കോടിരൂപയുമായി.

എന്നാല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂല്യം 13,007.02 കോടി ഇടിഞ്ഞ് 11,02,955.89 കോടി രൂപയിലെത്തി. ഇന്‍ഫോസിസിന്റെ വിപണി മൂലധനം 10,427.47 കോടി ഇടിഞ്ഞ് 6,00,036.47 കോടി രൂപയായി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂലധനം 6,296.91 കോടി ഇടിഞ്ഞ് 6,18,694.37 കോടി രൂപയിലുമെത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും കൂടുതല്‍ മൂല്യമുള്ള കമ്പനിയായി തുടരുന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, എല്‍ഐസി എന്നിവയുണ്ട്.