20 Aug 2025 6:07 PM IST
Summary
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് വിതരണം
മില്‍മയുടെ ബോട്ടില്‍ കൗ മില്‍ക്കിന് വന്‍ ഡിമാന്റ്. പാല്‍ കവറിനേക്കാള്‍ കാലി കുപ്പികള്‍ എളുപ്പത്തില്‍ കൈക്കാര്യം ചെയ്യാം കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബോട്ടില്‍ കൗമില്‍ക്കിന്റെ വിതരണോദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി ജെ. ചിഞ്ചുറാണിയാണ് നിര്‍വഹിച്ചത്.
പൊട്ടിച്ച കവര്‍പാല്‍ സൂക്ഷിച്ചുവയ്ക്കുന്നതിന്റെ പരിമിതികളും കൊണ്ടു നടക്കാനുള്ള പ്രയാസവും മില്‍മ പാലിന് ഇനിയില്ല. കൂടുതല്‍ വിപണി സാധ്യത ലക്ഷ്യമിട്ട് ഓണസമ്മാനവുമായി ഉപഭോക്താക്കള്‍ക്ക് മുന്നിലേക്ക് പുതിയ രൂപത്തില്‍ എത്തുകയാണ് മില്‍മ. പശുവിന്‍ പാലിന്റെ തനതുഗുണവും പ്രോട്ടീന്‍ സമ്പുഷ്ടവുമായ ഒരു ലിറ്റര്‍ ബോട്ടില്‍ പശുവിന്‍ പാലിന് 70 രൂപയാണ് വില.
ശീതികരിച്ച് സൂക്ഷിച്ചാല്‍ 3 ദിവസം വരെ കേടുകൂടാതെയിരിക്കും. ഗുണമേന്‍മയുള്ള ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് ബോട്ടിലാണ് പാക്കിംഗിനായി ഉപയോഗിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ബോട്ടില്‍ കൗമില്‍ക്ക് വിതരണം ആരംഭിക്കുന്നത്.
വൈകാതെ മറ്റ് യൂണിറ്റുകളിലും കിട്ടും. ഓണം പ്രമാണിച്ച് ബോട്ടില്‍ പാല്‍ വാങ്ങുന്നവരില്‍ നിന്ന് 10 പേരെ തിരഞ്ഞെടുത്ത് 15,000 രൂപയുടെ സമ്മാനം നല്‍കും. ഇതിനായി ബോട്ടിലില്‍ ബാച്ച് കോഡിന്റെ കൂടെ അഞ്ചക്ക നമ്പര്‍ ഉള്‍പ്പെടുത്തിയിരിക്കും.