image

7 April 2025 4:18 PM IST

Economy

പണനയയോഗത്തിന് തുടക്കം; പലിശ നിരക്ക് പ്രഖ്യാപനം ബുധനാഴ്ച

MyFin Desk

പണനയയോഗത്തിന് തുടക്കം;  പലിശ നിരക്ക് പ്രഖ്യാപനം ബുധനാഴ്ച
X

Summary

  • നിരക്ക് കുറയ്ക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍
  • പണപ്പെരുപ്പത്തില്‍ കുറവുണ്ടായത് പ്രതീക്ഷ


പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയയോഗത്തിന് തുടക്കം. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വരെ കുറയ്ക്കുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. ബുധനാഴ്ചയാണ് പുതിയ നിരക്ക് പ്രഖ്യാപനം.

യു എസ് താരിഫ് ഉള്‍പ്പെടെയുള്ള ആഗോള പ്രതിസന്ധി റിസര്‍വ് ബാങ്ക് കണക്കിലെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. കഴിഞ്ഞ മാസങ്ങളില്‍ പണപ്പെരുപ്പത്തില്‍ കുറവുണ്ടായതാണ് പ്രതീക്ഷയ്ക്ക് കരുത്ത് പകരുന്നത്. റിപ്പോ നിരക്ക് 6 ശതമാനമാക്കുമെന്നാണ് ഇക്കണോമിക് ടൈംസ് പോളില്‍ പങ്കെടുത്ത 14 സ്ഥാപനങ്ങളും പ്രവചിക്കുന്നത്. ആര്‍ബിഐ നിഷ്പക്ഷ നിലപാട് നിലനിര്‍ത്തുമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. പിരമല്‍ ഗ്രൂപ്പിലെ ചീഫ് ഇക്കണോമിസ്റ്റായ ദേബോം ചൗധരി 50 ബേസിസ് പോയിന്റിന്റെ കുറവാണ് പ്രതീക്ഷിക്കുന്നത്. സമ്പദ് വ്യവസ്ഥയെ പിന്തുണക്കലായിരിക്കും മുഖ്യ അജണ്ടയെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

എന്നാല്‍ ബാങ്ക് ഓഫ് ബറോഡയിലെ സാമ്പത്തിക ശാസ്ത്രജ്ഞയായ സോണാല്‍ ബദാന്‍ പ്രവചിക്കുന്നത് , 5 ബേസിസ് പോയിന്റിന്റെ കുറവാണ്. കാര്‍ഷിക മേഖലയെ വരാനിരിക്കുന്ന മണ്‍സൂണ്‍ ഏങ്ങനെ ബാധിക്കുമെന്നത് റിസര്‍വ് ബാങ്ക് കണക്കിലെടുക്കാമെന്നാണ് അദ്ദേഹം പറയുന്നത്.

പലിശ നിരക്കുകള്‍, പണ വിതരണം, പണപ്പെരുപ്പ അവലോകനം തുടങ്ങിയ കാര്യങ്ങളും ധനനയ കമ്മിറ്റി ചര്‍ച്ച ചെയ്യും. പണനയ സമിതിയുടെ അവസാന യോഗം നടന്നത് ഫെബ്രുവരിയിലാണ്.