30 May 2025 4:03 PM IST
Summary
- രാജ്യം 7 ശതമാനം സ്ഥിരമായ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുമെന്ന് ഗോയല്‍
- നാലാമത്തെ വലിയ വിദേശനാണ്യ കരുതല്‍ ശേഖരം ഇന്ത്യയുടേത്
അടുത്ത 30 വര്‍ഷത്തേക്ക് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് പിയൂഷ് ഗോയല്‍. രാജ്യം 7 ശതമാനം സ്ഥിരമായ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്നുണ്ടെന്നും മന്ത്രി
രാജ്യം 7 ശതമാനം സ്ഥിരമായ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്നുണ്ടെന്നും ഇത് 8 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പറഞ്ഞു.
ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും, ഇന്ത്യ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വളര്‍ന്നുവരുന്ന വിപണികളില്‍ ഒന്നായി തുടരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഇന്ന്, ലോകത്തിലെ നാലാമത്തെ വലിയ വിദേശനാണ്യ കരുതല്‍ ശേഖരം ഇന്ത്യയ്ക്കാണ്. ഏകദേശം 690 ബില്യണ്‍ ഡോളറാണ് നമ്മുടെ കരുതല്‍ ശേഖരം. കഴിഞ്ഞ മൂന്ന് മാസമായി നമ്മുടെ പണപ്പെരുപ്പം 4 ശതമാനത്തില്‍ താഴെയാണ്. ലിക്വിഡിറ്റിയും കറന്‍സി മാനേജ്മെന്റും സന്തുലിതമാക്കുന്നതില്‍ റിസര്‍വ് ബാങ്ക് വിജയിച്ചതായും ഗോയല്‍ പറഞ്ഞു.
യുഎസ്എയുമായും 27 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയന്‍ ബ്ലോക്കുമായും ഉഭയകക്ഷി വ്യാപാര കരാറുകളില്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് പറഞ്ഞു.