image

11 Dec 2023 7:30 PM IST

Economy

33.61 ലക്ഷം കോടി രൂപയുടെ നികുതി പിരിവ് ലക്ഷ്യത്തില്‍ ഉറച്ച് കേന്ദ്രം

MyFin Desk

33.61 ലക്ഷം കോടി രൂപയുടെ നികുതി പിരിവ് ലക്ഷ്യത്തില്‍ ഉറച്ച് കേന്ദ്രം
X

Summary

  • ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതി


നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൊത്തം നികുതി പിരിവ് ലക്ഷ്യം 33.61 ലക്ഷം കോടി രൂപയെന്ന ബജറ്റ് എസ്റ്റിമേറ്റില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് ധനമന്ത്രാലയം. കൂടെ ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നേരിട്ടുള്ള നികുതി പിരിവ് ഏകദേശം 20 ശതമാനവും പരോക്ഷ നികുതി 5 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ എട്ട് മാസം വരെയുള്ള ഡാറ്റ അടിസ്ഥാനമാക്കി, ആദ്യ പകുതിയില്‍ ശേഖരണം മികച്ചതാണെന്നാണ് വിലയിരുത്തല്‍. 2023-24ലെ (ഏപ്രില്‍-മാര്‍ച്ച്) കേന്ദ്ര ബജറ്റ് മൊത്തം നികുതി പിരിവ് മുന്‍വര്‍ഷത്തെ 30.54 ലക്ഷം കോടിയില്‍ നിന്ന് 10.1 ശതമാനം വര്‍ധിച്ച് 33.61 ലക്ഷം കോടി രൂപയായി.

ഈ സാമ്പത്തിക വര്‍ഷം പ്രത്യക്ഷ നികുതി (വ്യക്തിഗത ആദായനികുതി, കോര്‍പ്പറേറ്റ് നികുതി) ഇനത്തില്‍ 18.23 ലക്ഷം കോടി രൂപയും പരോക്ഷ നികുതി (ജിഎസ്ടി, കസ്റ്റംസ്, എക്‌സൈസ്) എന്നിവയില്‍ നിന്ന് 15.38 ലക്ഷം കോടി രൂപയും ലഭിക്കുമെന്നാണ് പ്രതീക്ഷ. 2024 ഫെബ്രുവരി 1-ന് പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി അവതരിപ്പിക്കുന്ന വോട്ട് ഓണ്‍ അക്കൗണ്ടിന്റെയോ ഇടക്കാല ബജറ്റിന്റെയോ ഭാഗമായി നടപ്പ് സാമ്പത്തിക വര്‍ഷത്തെ വരുമാനത്തിനായുള്ള പുതുക്കിയ എസ്റ്റിമേറ്റ് അവതരിപ്പിക്കും.

ബ്രെന്റ് ക്രൂഡിന്റെ വില കുറയുന്നു

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില ഇതിനകം കുറഞ്ഞുവെന്നും ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 85 ശതമാനവും നിറവേറ്റുന്നത് ഇറക്കുമതിലൂടെയാണ്. അതിനാല്‍ പ്രാദേശിക ഇന്ധന വില അന്താരാഷ്ട്ര എണ്ണ വിലയുമായി താരതമ്യം ചെയ്യുന്നു.

അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നപ്പോള്‍ കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറച്ചു. വില കുറഞ്ഞാല്‍, നികുതിയിളവിന്റെ ചോദ്യം നിലനില്‍ക്കുന്നില്ല. നിങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കാന്‍ ആവശ്യപ്പെടാം, പക്ഷേ അത് നികുതി വെട്ടിക്കുറച്ച് കൊണ്ടായിരിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

പണപ്പെരുപ്പം കുറയ്ക്കുന്നതിനായി 2022 മേയിലാണ് ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ അവസാനമായി കുറച്ചത്2022 മേയിലാണ് ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ അവസാനമായി കുറച്ചത്. തുടര്‍ന്ന് പെട്രോളിന്റെ കേന്ദ്ര എക്‌സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും കുറച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ഫ്യൂച്ചര്‍ വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 76.40 ഡോളറായിരുന്നു.