2 Dec 2023 4:54 PM IST
Summary
- മാനുഫാക്ചറിംഗ്, കണ്‍സ്ട്രക്ഷന്‍ മേഖലയിൽ പുരോഗതി
- 2024-25 വര്‍ഷത്തിലെ വളര്‍ച്ച 5.6 ശതമാനമായി കുറയുമെന്നും നോമുറ
ജാപ്പനീസ് ബ്രോക്കറേജായ നൊമുറ ഡിസംബര്‍ 1 വെള്ളിയാഴ്ച അതിന്റെ 2023-24 സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം 5.9 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി പരിഷ്‌കരിച്ചു.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.6 ശതമാനമാണ്.
ജുലൈ-സെപ്റ്റംബര്‍ പാദത്തില്‍ സ്ഥിര നിക്ഷേപത്തിലും സർക്കാർ ഉപഭോഗത്തിലും (ഡിമാൻഡ് വശത്ത്) നേരിട്ട ശക്തമായ ഉയർച്ചയും മാനുഫാക്ചറിംഗ്, കണ്‍സ്ട്രക്ഷന്‍ മേഖലയിലുണ്ടായ പുരോഗതിയാണു വളര്‍ച്ചാ നിരക്ക് 7.6 ശതമാനത്തിലേക്കു നയിച്ചത്.
എങ്കിലും 2024-25 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 5.6 ശതമാനമായി കുറയുമെന്നും ബ്രോക്കറേജിലെ സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.
റിസര്‍വ് ബാങ്ക് അതിന്റെ 2023-24-ലെ ജിഡിപി വളര്‍ച്ചാ അനുമാനം നിലവിലെ 6.5 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും നൊമുറ പറഞ്ഞു.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.8 ശതമാനം ആയിരുന്നു.
Also Read : ഇന്ത്യയുടെ ജി ഡി പി വളർച്ച പ്രതീക്ഷയ്ക്കു മുകളിൽ