image

16 Aug 2025 12:29 PM IST

Economy

ജിഎസ്ടിയിലെ മാറ്റം; നിത്യോപയോഗ സാധനങ്ങളുടെ വില കുറയും

MyFin Desk

changes in gst will reduce the prices of everyday goods
X

Summary

ജിഎസ്ടി സ്ലാബുകള്‍ 5% ആയും 18% ആയും കുറഞ്ഞേക്കും


ജിഎസ്ടി നിരക്കുകളില്‍ മാറ്റം വരുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. ജിഎസ്ടി 12% സ്ലാബില്‍ നിന്ന് 5% ആയും 28% സ്ലാബില്‍ നിന്ന് 18% ആയും കുറയാന്‍ സാധ്യത.

നിരക്കുകള്‍ കുറയ്ക്കുന്നതോടെ പാക്കറ്റ് ഭക്ഷണം, നിത്യോപയോഗ സാധനങ്ങള്‍, ടെലിവിഷനുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയുടെ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എസിയുടേയും, ടിവിയുടേയും വില 10% വരെ കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ 40% ജിഎസ്ടി കാരണം ആഡംബര സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വില ഉയരും.

കേന്ദ്രം ജിഎസ്ടിക്ക് 5%, 18% എന്നീ പ്രാഥമിക സ്ലാബുകളുള്ള ഒരു ലളിതമായ ഘടനയാണ് നിര്‍ദ്ദേശിക്കുന്നത്. ആഡംബര, വസ്തുക്കള്‍ക്ക് 40% നിരക്കും നിര്‍ദ്ദേശിക്കുന്നു. മിക്ക ഇനങ്ങളെയും 12% സ്ലാബില്‍ നിന്ന് 5% ആയും 28% സ്ലാബില്‍ നിന്ന് 18% ആയും മാറ്റുക എന്നതാണ് ഈ പുനര്‍നിര്‍മ്മാണം ലക്ഷ്യമിടുന്നത്. ദൈനംദിന ഉപയോഗ ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതിലൂടെ ഇത് സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യും.

പുനഃസംഘടനയുടെ ഭാഗമായി, നിലവില്‍ 12% നികുതി ചുമത്തുന്ന ഏകദേശം 99% ഇനങ്ങളും 5% ബ്രാക്കറ്റിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് വ്യവസായ വൃത്തങ്ങള്‍ പറഞ്ഞു. അതുപോലെ, നിലവിലുള്ള 28% സ്ലാബിലുള്ള നികുതി നല്‍കേണ്ട ഏകദേശം 90% സാധനങ്ങളും നിര്‍ദ്ദിഷ്ട 18% വിഭാഗത്തിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നു.

ദീപാവലിയോടെ ജിഎസ്ടി നിരക്കുകള്‍ കുറയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. സാധാരണക്കാര്‍ക്ക് നികുതി ഇളവിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധനചെയ്യവേ പറഞ്ഞു.