15 Dec 2025 8:15 PM IST
Nuclear Power Bill : ആണവോര്‍ജ്ജ രംഗത്ത് സ്വകാര്യ നിക്ഷേപം; ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു
MyFin Desk
Summary
തന്ത്രപരമായ കാര്യങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നിലനിര്‍ത്തും
ആണവോര്‍ജ്ജ രംഗത്ത് സ്വകാര്യ നിക്ഷേപത്തിന് അനുമതി നല്‍കുന്ന ശാന്തി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇന്ധനം, വിലനിര്‍ണ്ണയം, ആണവോർജ്ജ സുരക്ഷ തുടങ്ങിയ തന്ത്രപരമായ കാര്യങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നിലനിര്‍ത്തുമെന്നാണ് ബില്‍ വ്യകതമാക്കുന്നത്.
ഇതോടെ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാനും, ഉടമസ്ഥാവകാശം നേടാനും, പ്രവര്‍ത്തിപ്പിക്കാനും സ്വകാര്യ കമ്പനികള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം. ക്ലീന്‍ എനര്‍ജിയിലേക്കുള്ള പരിവര്‍ത്തനവും, ഡാറ്റാ സെന്ററുകള്‍ക്കും നൂതന നിര്‍മ്മാണ യൂണിറ്റുകള്‍ക്കും ആവശ്യമായ 24 മണിക്കൂര്‍ വൈദ്യുതിയും ഉറപ്പാക്കി ദീര്‍ഘകാല ഊര്‍ജ്ജ സുരക്ഷ നേടാനാണ് ഈ നീക്കമെന്നും സര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കി.
ആണവോർജ രംഗത്തേക്ക് അദാനി ഗ്രൂപ്പ് എത്തുമോ?
നേരത്തെ അദാനി ഗ്രൂപ്പ് ആണവോര്‍ജ്ജ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ബില്‍ അവതരിപ്പിച്ച സ്ഥിതിയ്ക്ക് ഗ്രൂപ്പിന്റെ പ്രതികരണം കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ആണവ നിലയങ്ങളുടെ നിര്‍മ്മാണത്തിലും ഉപകരണ നിര്‍മ്മാണത്തിലും വൈദഗ്ധ്യമുള്ള കമ്പനികള്‍ക്കാണ് ഏറ്റവും വലിയ കരാറുകള്‍ ലഭിക്കാന്‍ സാധ്യത.
നിര്‍മ്മാണം, എഞ്ചിനീയറിംഗ്, സപ്ലൈ ചെയിന്‍വ നിലയങ്ങളുടെ നിര്‍മ്മാണത്തിലും ഉപകരണ നിര്‍മ്മാണത്തിലും വൈദഗ്ധ്യമുള്ള കമ്പനികള്‍ക്കാണ് ഏറ്റവും വലിയ കരാറുകള്‍ ലഭിക്കാന്‍ സാധ്യതയെന്ന് അനലിസ്റ്റുകളും പറയുന്നു. ടര്‍ബൈനുകള്‍, ജനറേറ്ററുകള്‍, പവര്‍ പ്ലാന്റ് ഉപകരണങ്ങള്‍ ആണവ നിലയങ്ങള്‍ ഉള്‍പ്പെടെയുള്ള പവര്‍ ജനറേഷന്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ആണവ നിലയങ്ങള്‍ക്ക് വേണ്ട പ്രധാന ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ലാര്‍സന്‍ ആന്റ് ടര്‍ബോ അടക്കം വിപണിയുടെ ശ്രദ്ധ ആകർഷിക്കും.
ടാറ്റാ പവര്‍,നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍,അദാനി പവര്‍,വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസ്,പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍,റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ എന്നിവയ്ക്കും നേട്ടമുണ്ടാകാമെന്നാണ് വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
